We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
08/07/2023
വത്തിക്കാൻ: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവരുടെ പേരുവിവരം ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ പത്തുപേരാണ് ഇന്ത്യയിൽനിന്നുള്ളത്.
സീറോമലബാർസഭയിൽനിന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, സീറോമലങ്കര സഭയിൽനിന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻസഭയിൽനിന്ന് കർദിനാൾ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പൂല, ആർച്ച്ബിഷപ് ഡോ.ജോർജ് അന്തോണിസാമി, ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവർ പങ്കെടുക്കും.
കർദിനാൾമാരുടെ ഉപദേശകസമിതി അംഗമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആർഐ വനിതാവിഭാഗം അധ്യക്ഷയും അപ്പസ്തോലിക് കാർമൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറലുമായ സിസ്റ്റർ മരിയ നിർമലീനി എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള മറ്റു രണ്ടുപേർ.