We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
19/07/2023
ഇരിങ്ങാലക്കുട: രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശ ശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ഉമ്മന്‍ ചാണ്ടിയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സുതാര്യതയുടെയും ധാര്‍മികതയുടേയും നിരന്തരമുള്ള ഓര്‍മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ജീവിതം. സര്‍വാദരണീയനായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട രൂപത ഹൃദയപൂര്‍വം അനുശോചിക്കുന്നുവെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിചേര്‍ത്തു.