We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
03/05/2023
കാഞ്ഞിരപ്പള്ളി: മാര്‍ പവ്വത്തില്‍ ഭവന പദ്ധതിയില്‍ കപ്പാട്, നെടുമാവ് പ്രദേശത്ത് നിര്‍മിച്ച ഭവനസമുച്ചയം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വദിച്ചു. രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തിരി തെളിച്ചു നൽകി. ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 12 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാർഥം ഭവന പദ്ധതിക്ക് മാര്‍ പവ്വത്തില്‍ ഭവന പദ്ധതിയെന്ന് പേര് നൽകുകയായിരുന്നു. കപ്പാടുള്ള മാര്‍ പവ്വത്തില്‍ നഗറില്‍ പൂര്‍ത്തീകരിച്ച ഭവനപദ്ധതി സുവിശേഷത്തിന്റെ ജീവിക്കുന്ന മുഖത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആശീര്വാദകര്മമധ്യേയുള്ള സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. ജെയിംസ് തെക്കേമുറിയുടെ നേതൃത്വത്തില്‍ നല്ലിടയന്റെ കൂട്ടുകാര്‍ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിന്‍ബോ പദ്ധതിയില്‍ പൂര്‍ത്തീകരിക്കുന്ന 45 ഭവനങ്ങള്‍ക്ക് പുറമേയാണ് മാര്‍ പവ്വത്തില്‍ പദ്ധതി.
ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ മേല്‍നോട്ടം വഹിച്ചു. ആശീര്‍വാദ കര്‍മങ്ങളില്‍ വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യന് താമരശേരി എന്നിവര്‍ക്കൊപ്പം ഫാ. ജെയിംസ് തെക്കേമുറി,ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. ഫിലിപ്പ് തടത്തില്‍, ഫാ. തോമസ് തെക്കേമുറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, ഫാ. ജോസഫ് മരുതൂക്കുന്നേല്‍, ഫാ. ജോസഫ് മരുതോലില്‍, ഫാ.ജിന്‍സ് വാതല്ലൂക്കുന്നേല്‍, സിസ്റ്റർ മേരി ഫിലിപ്പ്, ഫാ. ജോസഫ് പന്നലക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.