We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
21/07/2023
ഭരണങ്ങാനം: എളിമയുടെ വഴികള്‍ വിശുദ്ധിയിലേക്കും വിശുദ്ധിയുടെ വഴികള്‍ സ്വര്ഗത്തിലേക്കുമുള്ളതാണെന്നു താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ആ വഴിയില്‍ എളിമയോടെ സ്വയം മുട്ടുകള്‍ മടക്കി നിന്നവളാണ് അല്‍ഫോന്‍സാമ്മയെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വയം എളിമപ്പെടുമ്പോള് സാഹചര്യങ്ങള്‍ സാധ്യതകളായി മാറുന്നു. സഹനങ്ങള്‍ പോലും എളിമപ്പെടുന്നതിനുള്ള സാധ്യതയായി മാറ്റാന്‍ അവള്‍ക്കു കഴിഞ്ഞുവെന്നും ബിഷപ് പറഞ്ഞു. താമരശേരി വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സഹകാര്‍മികരായി.
തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ ഫാ. മൈക്കിള്‍ ഔസേപ്പറമ്പില്‍, ഫാ. തോമസ് കാലാച്ചിറയില്‍, എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, ഫാ. ജെറിന് കുഴിയന്‍പ്ലാവില്‍, ഫാ. തോമസ് മേനാച്ചേരി, ഫാ. അഗസ്റ്റിന് കച്ചിറമറ്റം എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം 6.15ന് ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണവും നടന്നു.
തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ 5.30ന് ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍, 6.45ന് ഫാ. ജേക്കബ് പുതിയാപറമ്പില്‍, 8.30ന് സിഎസ്ടി റെക്ടര്‍ ഫാ. മാത്യു മുണ്ടിയത്ത്, 2.30 ന് ഫാ. ജോര്‍ജ് കാരാംവേലി, വൈകുന്നേരം അഞ്ചിന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഏഴിന് ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.30ന്റെ വിശുദ്ധ കുര്‍ബാനയ്ക്കു സീറോമലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് അമ്പാട്ട്, ഫാ. അഗസ്റ്റിന് കണ്ടത്തികുടിലില്‍ എന്നിവര്‍ സഹകാര്‍മികരാകും. വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണം.