x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

11/12/2023

മാര്‍ ആലഞ്ചേരി അജഗണത്തെ പാടവത്തോടെ നയിച്ച ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സീറോമലബാര്‍സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളില്‍ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നല്‍കുകയും ചെയ്ത ഇടയനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സീറോ മലബാര്‍ സഭയെ ആഗോളതലത്തില്‍ വളര്‍ത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച മാര്‍ ആലഞ്ചേരി മെത്രാപ്പോലീത്തയോടുള്ള രൂപതയുടെ സ്‌നേഹാദരവുകള്‍ അറിയിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

 

അഞ്ചാമത് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖ ആസ്പദമാക്കിയുള്ള ചര്‍ച്ചയ്ക്ക് ആമുഖമായി ബൈബിള്‍ അപ്പസ്തോലേറ്റ് രൂപതാ ഡയറക്ടര്‍ റവ.ഡോ.ആന്‍റണി ചെല്ലന്തറ  സംസാരിച്ചു. സീറോമലബാര്‍സഭയിലെ സമഗ്രവും സജീവവുമായി പ്രവര്‍ത്തിക്കുന്ന മതബോധനം കാലഘട്ടത്തിൻ്റെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് നവീകരിക്കപ്പെടണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ ചര്‍ച്ചയോടനുബന്ധിച്ച്  ബിഷപ്  മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.  

 

കൂടുതല്‍ ആകര്‍ഷകമായ രൂപത്തിലും ഫലപ്രദമായ ഉള്ളടക്കത്തിലുമുള്ള വിശ്വാസ പരിശീലന പദ്ധതികള്‍ കുട്ടികളെ മിശിഹായിലേക്ക് രൂപാന്തരപ്പെടുത്താന്‍ കഴിയണമെന്നും അല്മായ പ്രേഷിതത്വം സഭാ കൂട്ടായ്മയിലേക്കും രക്ഷാകര ദൗത്യത്തിലേമുള്ള വിളിയാണെന്ന് തിരിച്ചറിഞ്ഞ് ക്രൈസ്തവ സാക്ഷ്യത്തിന് നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മാര്‍ഗ്ഗരേഖയോടനുബന്ധിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്തു. സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റരായി നിയമിതമായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് പാസ്റ്ററര്‍ കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു. പൈതൃകവാത്സല്യത്തോടെ സഭാ മക്കള്‍ക്ക് എഴുതിയ മാര്‍പാപ്പയുടെ കത്ത് ഉള്‍ക്കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

 

വികാരി ജനറാളും ചാന്‍സിലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ഡോ. ജോസ് കല്ലറക്കല്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. റവ.ഡോ.ജോസഫ് വെള്ളമറ്റം, റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ.മാത്യു ശൗര്യാംകുഴിയില്‍, റവ.ഫാ.ഫിലിപ്പ് തടത്തില്‍, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Updates


east