x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

21/05/2024

കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാർ ആൻഡ്രൂസ് താഴത്ത്

കൊട്ടേക്കാട്: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പയുമായി കേരളത്തിലെ മെത്രാന്മാർ കൂടിക്കാഴ്ച നടത്തിയപ്പോഴും

കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞത്. സിബിസിഐ അധ്യക്ഷൻകൂടിയായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ അതിരൂപതയുടെ 137-ാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ചു കൊട്ടേക്കാട് സെന്‍റ്  മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ നടന്ന ദിവ്യബലിക്കിടെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സീറോമലബാർ സഭയിലെ വൈദികർ, സമർപ്പിതർ, അല്മായർ എന്നിവർക്കിടയിലെ കൂട്ടായ്മയെ മാർപാപ്പ അനുമോദിച്ചെന്നും കൂട്ടായ്മ കുടുംബങ്ങളിൽനിന്നു ശീലിക്കണമെന്ന് ഓർമിപ്പിച്ചെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ അതിരൂപതയിൽ അത്മായ പ്രസ്ഥാനങ്ങൾ ശക്തമാണ്. വൈദികർ, സമർപ്പിതർ, അത്മായർ എന്നീ വിഭാഗങ്ങളിലെ പ്രഗൽഭരാണു സഭയുടെ കൂട്ടായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. തൃശൂർ അതിരൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കാനുള്ള ദിവസമാണ് അതിരൂപതാ ദിനം. വെല്ലുവിളികൾക്കിടയിലൂടെ ഒരുമയോടെ ഇനിയും മുന്നേറേണ്ടതുണ്ടെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു.

അതിരൂപതയുടെ എല്ലാ ഇവകകളിൽനിന്നുമുള്ള വൈദികരും സമർപ്പിതരും അത്മായരും അടക്കം രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുത്ത ദിവ്യബലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സമൂഹബലിയിൽ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി എന്നിവരടക്കം വികാരി ജനറൽമാരും വൈദികരും സഹകാർമികരായി. പൊതുസമ്മേളനത്തിലും പ്രസംഗിച്ചു. കോതമംഗലം രൂപതാ വികാരി ജനറൽ മോൺ പയസ് മലേക്കണ്ടത്തിൽ മുഖ്യാതിഥിയായി.

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച അഞ്ചു പേർക്ക് അതിരൂപത അവാർഡു സമ്മാനിച്ചു. മുൻ വികാരി ജനറലും അരണാട്ടുകര പള്ളി വികാരിയുമായ ഫാ. ജോർജ് എടക്കളത്തൂർ, ജൂബിലി മിഷൻ ആശുപത്രിയിലെ ആയുർവേദ ഡോക്ടർ ഡോ. സിസ്റ്റർ ഡൊണേറ്റ സിഎസ് സി, അമല മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഗൈനക്കോളജിസ്റ്റുമായ ഡോ. ബെറ്റ്സി തോമസ്, വൃക്ക ദാനം ചെയ്ത പേരാമംഗലം സ്വദേശി കെ.എഫ്. ബ്ലെസൺ, 72 വർഷം മെത്രാസന ഭവനത്തിൽ സേവനം ചെയ്ത ലാസർ പാറക്കൽ എന്നിവർക്കാണ് അതിരൂപതാ അവാർഡുകൾ സമ്മാനിച്ചത്.

പുരസ്കാര ജേതാക്കൾക്കുള്ള മംഗളപത്രങ്ങൾ വികാരി ജനറൽമാരായ മോൺ ജോസ് കോനിക്കര, മോൺ ജോസ് വല്ലൂരാൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ജനറൽ കൺവീനർ ഫാ. ജെയ്സൺ മാറോക്കി, സിആർഐ പ്രസിഡന്‍റ്  സിസ്റ്റർ സോഫി പെരേപ്പാടൻ എന്നിവർ വായിച്ചു. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂർ, ഫൊറോന സെക്രട്ടറി സി.ജെ. ജയിംസ്, ട്രസ്റ്റി പോളി തറയിൽ എന്നിവർ പ്രസംഗിച്ചു.

137-ാം വാർഷികത്തിൻ്റെ പ്രതീകാത്മകമായി 137 അമ്മമാർ പരമ്പരാഗത ക്രൈസ്തവ വേഷമായ മുണ്ടും ചട്ടയും അണിഞ്ഞ് മുത്തുക്കുട ചൂടിയാണ് അതിഥികളെ വരവേറ്റത്. പോപ് പോൾ മേഴ്സി ഹോമിലെ ഭിന്നശേഷി വിദ്യാർത്ഥികൾ ശിങ്കാരിമേളം അവതരിപ്പിച്ചു. കൊട്ടേക്കാട് ഫൊറോനയിലെ പത്ത് ഇടവകൾ മാർഗംകളി, ചവിട്ടുനാടകം, ക്രൈസ്തവ പ്രമേയങ്ങളും പാട്ടുകളുമായുള്ള ഒപ്പന, തിരുവാതിരക്കളി എന്നിവയടക്കമുള്ള കലാവിരുന്നും ഒരുക്കി.

ട്രസ്റ്റിമാരായ ജോയ് കോളേങ്ങാടൻ, സൈമൺ ചാലയ്ക്കൽ, ബാസ്റ്റിൻ ചാലിശേരി, കൺവീനർമാരായ സി.എൽ. ഇഗ്നേഷ്യസ്, ഫ്രാൻസിസ് ഇമ്മട്ടി, ജോൺസൺ ജോർജ്, പ്രിൻസ് ചാണ്ടി, നിസിൽ കെ. തോമസ്, സി.ജെ. ജെൻസൺ, എം.വി. ജോസഫ്, വിനേഷ് കൊളേങ്ങാടൻ, പിൻസി പ്രിൻസ്, സിസ്റ്റർ ശോഭ എസ്കെഡി തുടങ്ങിയവർ നേതൃത്വം നൽകി.

Related Updates


east