We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
18/08/0223
ചങ്ങനാശേരി: സെമിനാരികള്‍ സഭാത്മക കൂട്ടായ്മയുടെ പരിശീലന കളരികളാകണമെന്നും വൈദിക വിദ്യാര്‍ഥികളുടെ മനസാകുന്ന വെള്ളക്കടലാസില്‍ പൗരോഹിത്യചിത്രം വരയ്ക്കുന്ന വൈദിക പരിശീലനത്തില്‍ സഭാദര്ശനങ്ങള്ക്കനുസരിച്ചുള്ള പുരോഹിതന്റെ യഥാര്‍ഥ ചിത്രം വിരചിതമാകണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയുടെ മൈനര്‍ സെമിനാരിയായ സെന്റ് തോമസ് മൈനര്‍ സെമിനാരി കുറിച്ചിയിലേക്കു മാറ്റി സ്ഥാപിച്ചതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുനടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെമിനാരിയുടെ ജൂബിലി അതിരൂപത മുഴുവന്‍ സന്തോഷിക്കുന്ന അവസരമാണെന്നും ജൂബിലിയാചരണം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനത്തില്‍ വീഡിയോ സന്ദേശം നല്കി. സെമിനാരിയുടെ പൂര്‍വ വിദ്യാര്‍ഥികള്‍ കൂടിയായ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ സന്ദേശം നല്കി. അതിരൂപത വികാരി ജനറാള്‍ മോൺ. വര്‍ഗീസ് താനമാവുങ്കല്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്ടര്‍ റവ. ഡോ. സ്കറിയാ കന്യാകോണില്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
ഫാ. ജോര്‍ജ് മൂലംകുന്നം, മദര്‍ മെര്ലിന് ജേക്കബ് എംഎല്‍എഫ്, പ്രഫ. അഗസ്റ്റിന് തോമസ്, ആശാ ബിജു, ബ്രദര്‍ അലന് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജോസഫ് നടുവിലേഴം, ഫാ. വര്‍ഗീസ് കോടിക്കല്‍, ഫാ. തോമസ് വയലില്‍, റവ.ഡോ. ജോസ് ആലഞ്ചേരി, കെ.കെ. ദേവസ്യ കയ്യാലപ്പറമ്പില്‍, തങ്കച്ചന് ഇരുപ്പേല്‍ എന്നിവരെ ആദരിച്ചു. സെമിനാരി റെക്ടര്‍ റവ.ഡോ. ക്രിസ്റ്റി കൂട്ടുമ്മേല്‍, വൈസ് റെക്ടര്‍ ഫാ. തോമസ് സ്രാമ്പിക്കല്‍, ഫാ. തോമസ് കുത്തുകല്ലുങ്കല്‍, ഫാ. റ്റോജി പുതിയാപറമ്പില്‍, ഫാ. ജോര്‍ജ് വല്ലയില്‍, ബ്രദര്‍ അലന് നടുവിലേവീട് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.