We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/09/2023
തമ്പലക്കാട്: സഹോദരങ്ങളുടെ കാവൽക്കാരെന്ന ബോധ്യത്തിൽ കരുതലോടെ സഹജീവികളെ ശുശ്രൂഷിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ തമ്പലക്കാട് പെനുവേൽ ആശ്രമത്തിൻ്റെയും എമ്മാനുവേൽ ധ്യാന കേന്ദ്രത്തിൻ്റെയും രജത ജൂബിലി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. ദൈവപിതാവിൻ്റെ മക്കളെന്ന നിലയിൽ ആരെയും ഒഴിവാക്കാതെ ആവശ്യങ്ങളിൽ തുണയാകുവാനുള്ള ഉത്തരവാദിത്വം ജാഗ്രതയോടെ നിർവഹിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിൻ്റെ കാർമികത്വത്തിലർപ്പിക്കപ്പെട്ട പരിശുദ്ധ കുർബ്ബാനയെ തുടർന്നായിരുന്നു രജത ജൂബിലി സമാപന സമ്മേളനം. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ച സമാപന സമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ടിനെ മാർ ജോസ് പുളിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സ്മാരക ഫലകം സമ്മാനിച്ചു. രജത ജൂബിലി സമ്മേളനത്തിനൊരുക്കമായി നടത്തപ്പെട്ട സൗഹൃദ കൂട്ടായ്മ മാർ ജേക്കബ് മുരിക്കൻ നയിച്ചു.
മത്തായി സ്മാരക ലൈബ്രറി ആന്‍റോ ആന്‍റണി എം.പി. നിർവഹിച്ചു. ആശ്രമത്തിൻ്റെയും ധ്യാന കേന്ദ്രത്തിൻ്റെയും 25 വർഷത്തെ ചരിത്രവഴികളെക്കുറിച്ച് ട്രസ്റ്റ് ബോർഡ് മെമ്പർ ജോർജുകുട്ടി ആഗസ്തി പ്രഭാഷണം നടത്തി. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുൾപ്പടെ 120 അംഗങ്ങൾ നിലവിൽ പെനുവേൽ ആശ്രമത്തിലുണ്ട്. 915 അന്തേവാസികൾക്ക് ശുശ്രൂഷ ലഭ്യമാകുകയും നിരവധിയാളുകൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. ലഹരിക്കടിമപ്പെട്ടവർക്കായി എല്ലാ മാസത്തിലെയും 10 മുതൽ 17 വരെ തിയതികളിൽ നടത്തപ്പെടുന്ന ലഹരി വിമോചന ധ്യാനം അനേക കുടുംബങ്ങളിലും വ്യക്തികളിലും ആശ്വാസമേകുന്നു. പതിനാറായിരത്തിലധികം ആളുകള പ്രസ്തുത ശുശ്രൂഷയിലൂടെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാനായിട്ടുണ്ട്.
രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം, കോ ഡയറക്ടർ ഫാ. ടോമി കൊല്ലംപറമ്പിൽ, പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ, പഞ്ചായത്തംഗങ്ങളായ രാജു തേക്കു തോട്ടം, ബേബി വട്ടയ്ക്കാട്ട്, അമ്പിളി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.