x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

21/12/2023

അതിജീവനയാത്രയുടെ അലയടികള്‍ സമൂഹത്തില്‍ മാറ്റം ഉളവാക്കും: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കര്‍ഷകജനതയുടെ തീരാദുഖങ്ങള്‍ക്കും കര്‍ഷകര്‍ നേരിടുന്ന ഒട്ടനവധി ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരമുണ്ടാക്കണമെന്ന ആഗ്രഹത്തോടെ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന അതിജീവനയാത്ര കേരളജനതയുടെ മനസാക്ഷിയെ ഉണര്‍ത്തുമെന്നും സമൂഹത്തില്‍ തുടര്‍ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിജീവനയാത്രയ്ക്ക് കോട്ടയത്തു നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകജനതയുടെ ദുരിതങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുകയാണെന്ന അവബോധം പൊതുസമൂഹത്തില്‍ കൂടുതലായുണ്ടാകുന്നതിന് യാത്ര വഴിയൊരുക്കും. കര്‍ഷകരെയും തുല്യപൗരരായി കണ്ട് മനുഷ്യത്വപരവും കര്‍ഷകര്‍ക്ക് അനുകൂലവുമായ  നയസമീപനങ്ങള്‍ അടിയന്തരമായി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കെ.സി.സി പ്രസിഡന്‍റ്  ബാബു പറമ്പടത്തുമലയില്‍ അദ്ധ്യക്ഷനായിരുന്നു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി സെക്രട്ടറി ബേബി മുളവേലിപ്പുറം,  ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, അഡ്വ. പി.പി. ജോസഫ്, ഫാ. ഫിലിപ്പ് നെല്‍പ്പുരയിടത്തില്‍, ജോണ്‍ തെരുവത്ത്, ടോം കരികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യാത്ര അഡ്വ. ബിജു പറയനിലം നയിക്കുന്ന യാത്രയുടെ കോട്ടയത്തെ പര്യടനം മാര്‍ മാത്യു മൂലക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു.  ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Related Updates


east