We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/09/2023
പാലക്കാട്: കത്തോലിക്കാ കോൺഗ്രസ് സമുദായത്തിന്റെ ശബ്ദമാണെന്നും സമുദായത്തിന്റെയും സമൂഹത്തിൻ്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എകെസിസി എന്നും പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
രൂപത കത്തോലിക്കാ കോൺഗ്രസിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം പാലക്കാട് പാസ്റ്ററൽ സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ അഭിമാനകരമായ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കാനും സമൂഹത്തിലെ ഏറ്റവും ചെറിയവന് നന്മ ചെയ്യാനും എകെസിസി നേതാക്കൾ ഉത്സാഹിക്കുന്നു. കർഷകരും അടിസ്ഥാന ജനവിഭാഗങ്ങളും അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കത്തോലിക്കാ കോൺഗ്രസ് മുൻപന്തിയിൽ ഉണ്ടാകണമെന്നും ബിഷപ് പറഞ്ഞു. ഓഫീസിന്റെ വെഞ്ചരിപ്പ് കർമവും ബിഷപ് നിർവഹിച്ചു.
രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ.ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ട്രഷറർ കെ.എഫ്.ആന്റണി, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, രൂപത മതബോധന ഡയറക്ടർ ഫാ.ജയിംസ് ചക്കിയത്ത്, വടക്കഞ്ചേരി ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ, മാതൃവേദി രൂപത ഡയറക്ടർ ഫാ.ബിജു കല്ലിങ്കൽ, എകെസിസി രൂപത വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, ഷേർളി റാവു, സെക്രട്ടറിമാരായ അഡ്വ.ബോബി ബാസ്റ്റിൻ, ജോസ് വടക്കേക്കര, സേവ്യർ കലങ്ങോട്ടിൽ, ബിനു മുളമ്പള്ളിൽ, കുര്യൻ തോമസ്, റെനി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.