We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
18/03/2024
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ അനുസ്മരണമായി രൂപതയിലെ ഇടവകകളിൽ നടത്തപ്പെടുന്ന കുടുംബ നാഥൻമാർക്കുള്ള പരിശീലന പരിപാടിയായ "പാദ്രിസ് കോർദേ' മാർ പവ്വത്തിൽ ചരമവാർഷിക ദിനമായ ഇന്ന് തുടക്കമാകും. മാർ പവ്വത്തിലിൻ്റെ കുടുംബങ്ങളെ സംബന്ധിച്ചുള്ള ദർശനങ്ങളെ ഉൾക്കൊള്ളിച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവ്വഹിക്കും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മാർ പവ്വത്തിൽ അനുസ്മരണ പ്രഭാക്ഷണം നടത്തും. പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്‍ററിൽ നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.
രൂപതയിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബ വർഷം, മാർ യൗസേപ്പിതാവിൻ്റെ തിരുനാൾ, രൂപത സുവർണ്ണ ജൂബിലി എന്നിവയുടെ പശ്ചാത്തലത്തിൽ മാർ പവ്വത്തിൽ അനുസ്മരണമെന്ന നിലയിലാണ് രൂപത ഫാമിലി അപ്പസ്തോലേറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപത പിതൃവേദി പരിശീലന പരിപാടി ഏകോപിപ്പിക്കുന്നത്. ഇടവകകളിൽ ക്ലാസ്സ് നയിക്കുന്നതിനുള്ള റിസോഴ്സ് ടീമിനെ തയ്യാറാക്കി അയയ്ക്കുന്നതാണ്. ക്രൈസ്തവ കുടുംബനാഥൻമാരെന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് പിതാക്കൻമാർക്ക് സഹായകമാകുന്ന വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കലാണ് പരിശീലന ചുമതല നിർവ്വഹിക്കുന്നത്.