We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/09/2023
ചങ്ങനാശേരി: സാധ്യതകളെ കണ്ടെത്താനും സ്വയം പര്യാപ്തരാകാനും ഏത് സാഹചര്യത്തോടും ഇണങ്ങി ജീവിക്കാനും മക്കളെ പരിശീലിപ്പിക്കാൻ അമ്മമാർക്കാവണമെന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. മാതൃവേദിയുടെ ജന്മദിനാഘോഷങ്ങളുടെ അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ തറയിൽ.
മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന മറ്റത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാമിലി അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖ പ്രഭാഷണം നടത്തി. ഫാ. ബിജോ ഇരുപ്പക്കാട്ട്, സിസ്റ്റർ ജോബിൻ എഫ്സിസി, ജിനോദ് ഏബ്രഹാം, ആൻസി ചേന്നോത്ത്, മിനി അത്തിക്കളം, സാലി ഇത്തിത്തറ, റീനി മുണ്ടെത്രയിൽ എന്നിവർ പ്രസംഗിച്ചു. സാലിമ്മ വെട്ടിക്കാട് കടുത്താനം പതാക ഉയർത്തി. മണിപ്പുരിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ലാലിമ്മ കാലായിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു.
അതിരൂപതാതലത്തിൽ അമ്മമാർക്കായി നടത്തിയ ടാബ്ലോ മത്സരത്തിൽ ചങ്ങനാശേരി, ആലപ്പുഴ ഫൊറോനകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. തൃക്കൊടിത്താനം, കോട്ടയം ഫൊറോനകൾ മൂന്നാം സ്ഥാനം പങ്കുവച്ചു. മണിമല, കുറുമ്പനാടം, എടത്വാ, അതിരമ്പുഴ, ചമ്പക്കുളം ഫൊറോനകളിലെ അമ്മമാരുടെ കലാപരിപാടികളും സമ്മേളനത്തെ മിഴിവുറ്റതാക്കി. ചങ്ങനാശേരി അതിരൂപതയിലെ 18 ഫൊറോനകളിലെയും എല്ലാ യൂണിറ്റിലെയും മാതൃവേദി ഭാരവാഹികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ആഘോഷങ്ങളോടനുബന്ധിച്ച് മാതാക്കളുടെ സംരംഭങ്ങളുടെ എക്സിബിഷനും നടന്നു.