We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Vatican16/05/2026
വത്തിക്കാന്‍ സിറ്റി: രക്ഷയുടെ ഏക മധ്യസ്ഥന്‍ യേശുക്രിസ്തുവാണെന്നും മറിയം വിശ്വാസികളെ കിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുമെന്നും ലിയോ 14-ാമന്‍ പാപ്പ. ഫാത്തിമ നാഥയുടെ തിരുനാള്‍ദിനത്തില്‍ പൊതുദര്‍ശനവേളയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രസംഗത്തില്‍ പരിശുദ്ധ മറിയത്തെ സഭയുടെ മാതൃകയും, ഉത്തമയായ അംഗവും, അമ്മയുമായി പാപ്പ ഉയര്‍ത്തിക്കാണിച്ചു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണ രേഖയായ ‘ലൂമെന്‍ ജെന്‍സിയ’ത്തില്‍ മറിയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തില്‍, ദൈവജനം തങ്ങളുടെ പ്രതിനിധിയും മാതൃകയും ലക്ഷ്യസ്ഥാനവുമായി മറിയത്തെ കാണുന്നുവെന്ന് പാപ്പ പറഞ്ഞു. സഭ എന്തായിരിക്കണമെന്നതിന്റെ പൂര്‍ണരൂപമാണ് മറിയം. പരിശുദ്ധാത്മാവിന് വിധേയപ്പെട്ടുകൊണ്ട് ദൈവികരഹസ്യത്തിന് മുന്നില്‍ നിരുപാധികമായി സ്വയം സമര്‍പ്പിച്ച ഉത്തമയായ വിശ്വാസിയാണ് മറിയം. തങ്ങള്‍ കേള്‍ക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമെന്ന ഉറപ്പോടെ വിശ്വാസികള്‍ക്ക് ഏത് സമയത്തും മറിയത്തിന്റെ പക്കല്‍ അണയാമെന്ന് പാപ്പ പറഞ്ഞു.