We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
20/08/2023
തൃശൂര്‍: മേരിമാത മേജര്‍ സെമിനാരിയുടെ രജതജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതഞ്ജതാ ബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പൊതുസമ്മേളനം കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സെമിനാരി ഭാരത സഭക്കു നല്കിയ സംഭാവനകളെ അനുസ്മരിച്ചു.
വൈദികപരിശീലനത്തില്‍ തൃശൂരിലെ ദൈവജനം വഹിക്കുന്ന സുപ്രധാന പങ്കിനെ അഭിനന്ദിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജന്, സെമിനാരിയുടെ ജീവകാരുണ്യ സഹായനിധി ഉദ്ഘാടനം ചെയ്തു. മേരിമാത സെമിനാരി മുളയം ദേശത്ത് നടത്തിയ സാമൂഹിക സാംസ്കാരിക ഇടപെടലുകള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ഔഗിന്‍ കുരിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍ സ്വാഗതവും വൈസ് റെക്ടര്‍ ഫാ. ഫ്രീജൊ പാറക്കല്‍ നന്ദിയും പറഞ്ഞു. നിരവധി സന്ന്യസ്തരും വൈദികവിദ്യാര്‍ഥികളും സെമിനാരിയുടെ ഗുണകാംഷികളും വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും അയല്‍ കുടുംബങ്ങളും പങ്കെടുത്തു.
1998 ഓഗസ്റ്റ 15നാണ് ഈ സെമിനാരി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. അന്നത്തെ തൃശൂര്‍ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ സാന്നിധ്യത്തില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് സെമിനാരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇതിനകം എണ്ണൂറോളം പേര് സെമിനാരിയില്‍ തത്വശാസ്ത്ര പരിശീലനവും മുന്നൂറ്റിയമ്പതോളം പേര് ദൈവശാസ്ത്ര പരിശീലനവും നേടി വൈദികരായും ലോകത്തിന്റെ വിവിധമേഖലകളില്‍ അല്മായ ശുശ്രൂഷകരായും പ്രവര്‍ത്തിക്കുന്നു.