We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/12/2023
മെൽബൺ: സെന്‍റ് തോമസ് സീറോമലബാർ മെൽബൺ രൂപതയുടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉൾപ്പെടുത്തി നാലു ഫോറോനകൾക്ക് രൂപം നൽകി. മെൽബൺ കത്തീഡ്രൽ, അഡ്‌ലെയ്ഡ് സെൻട്രൽ, പരമറ്റ, ബ്രിസ്‌ബെൻ സൗത്ത് എന്നീ ഇടവകകളെയാണ് ഫോറോനകളാക്കുന്നതെന്ന് മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോൺ പനന്തോട്ടത്തിൽ പിതാവ് സർക്കുലറിലൂടെ അറിയിച്ചു. ഫാദർ വർഗ്ഗീസ് വാവോലിൽ (മെൽബൺ കത്തീഡ്രൽ), ഫാദർ സിബി പുളിക്കൽ (അഡ്‌ലെയ്ഡ് സെൻട്രൽ), ഫാദർ മാത്യൂ അരീപ്ലാക്കൽ (പരമറ്റ), ഫാദർ എബ്രഹാം നാടുകുന്നേൽ (ബ്രിസ്‌ബെൻ സൗത്ത്) എന്നിവരെ ഫോറോന വികാരിമാരായി നിയമിച്ചു.
മെൽബൺ കത്തീഡ്രൽ, മെൽബൺ സൗത്ത് ഈസ്റ്റ്, മെൽബൺ വെസ്റ്റ്, ജീലോങ്ങ്, ഷെപ്പേർട്ടൺ, ബെൻഡിഗൊ, ബല്ലാരറ്റ്, മിൽഡൂര, ഹൊബാർട്ട് എന്നീ ഇടവകകളും മിഷനുകളും മെൽബൺ കത്തീഡ്രൽ ഫോറോനയിലും അഡ്‌ലെയ്ഡ് സെൻട്രൽ, അഡ്‌ലെയ്ഡ് സൗത്ത്, അഡ്‌ലെയ്ഡ് നോർത്ത്, ഡാർവിൻ, ആലീസ്പ്രിങ്ങ് എന്നീ ഇടവകകളും മിഷനുകളും അഡ്‌ലെയ്ഡ് സെൻട്രൽ ഫോറോനയിലും പരമറ്റ, വില്ലാവുഡ്, ക്യാമ്പെൽടൗൺ, പെൻറിത്ത്,ഗോസ്‌ഫോർഡ്, ബൗറൽ, ഗോൾബേൺ, ന്യുകാസിൽ, നൗറ, ഓറഞ്ച്, ടെറിഹിൽസ്, വാഗവാഗ, വോളൻഗോഗ്, വയോമിങ്ങ്, വയോങ്ങ്, കാൻബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫോറോനയിലും ബ്രിസ്‌ബെൻ സൗത്ത്, ബ്രിസ്‌ബെൻ നോർത്ത്, കെയ്ൻസ്, കബൂൾച്ചർ, ഗോൾഡ്‌കോസ്റ്റ്, ഇപ്‌സ്‌വിച്ച്, സ്പ്രിങ്ങ്ഫീൽഡ്, സൺഷൈൻകോസ്റ്റ്, റ്റുവൂംബ, ടൗൺസ്‌വിൽ എന്നീ ഇടവകകളും മിഷനുകളും ബിസ്‌ബെൻ സൗത്ത് ഫോറോനയിലും ഉൾപ്പെടുന്നു.
ഫോറോനകളിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫോറോനകളിലെ ഫോറോന വികാരിമാരായിരിക്കും. ഫോറോന വികാരിമാർക്ക് എല്ലാവിധ പിന്തുണകൾ നല്കണമെന്നും ക്രിസ്തുമസിൻ്റെയും പുതുവർഷത്തിൻ്റെയും ആശംസകളും പ്രാർത്ഥനകളും നേരുന്നുമെന്ന് ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ തൻ്റെ പ്രഥമ സർക്കുലറിലൂടെ അറിയിച്ചു.