We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar24/05/2023
കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ യുവജന വിഭാഗമായ ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന് പുതിയ നേതൃത്വം.
ഗ്ലോബല്‍ പ്രതിനിധി സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ കോ-ഓർഡിനേറ്ററായി സിജോ ഇലന്തൂര്‍ (ഇടുക്കി), കോ-ഓര്‍ഡിനേറ്റര്‍മാരായി ജോയിസ് മേരി ആന്റണി (കോതമംഗലം), അനൂപ് പുന്നപ്പുഴ (തൃശൂര്‍), ജോമോന് മതിലകത്ത് (താമരശേരി), ഷിജോ മാത്യു ഇടയാടിയില്‍ (ചങ്ങനാശേരി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ട്രീസ ലിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു പറയന്നിലം, രാജീവ് ജോസഫ്, ബെന്നി ആന്റണി, ബിനു ഡോമിനിക്, ജോമോന് വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.