We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar01/01/2026
അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ദി വോയ്‌സ്’ സീസണ്‍ 28-ന്റെ ആവേശകരമായ ഫൈനല്‍ മത്സരം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയം… ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന ആ വലിയ പോരാട്ടത്തിന് തൊട്ടുമുമ്പ്, ഫൈനലിസ്റ്റായ ഓബ്രി നിക്കോള്‍ വലിയ സ്റ്റുഡിയോകളിലോ പരിശീലന കേന്ദ്രങ്ങളിലോ അല്ല ഓടിയത്… പെന്‍സില്‍വാനിയയിലെ ഹാനോവറിലുള്ള ‘ബസിലിക്ക ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’ എന്ന ചരിത്രപ്രസിദ്ധമായ ദൈവാലയത്തിലേക്കായിരുന്നു അവളുടെ മടക്കയാത്ര. ഫൈനിലിന്റെ വലിയ വേദിയിലേക്ക് ചുവടുവെക്കുന്നതിന് മുന്‍പായി, തനിക്ക് പാടാനുള്ള കഴിവ് നല്‍കിയവന്റെ മുന്‍പില്‍ നന്ദി പറയാനായിരുന്നു ഓബ്രിയുടെ ഈ യാത്ര. ഈ അള്‍ത്താരയ്ക്ക് മുന്‍പില്‍ വെച്ചായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവള്‍ ആദ്യമായി പാടിത്തുടങ്ങിയത്. ആളൊഴിഞ്ഞ ദൈവാലയത്തിലെ ബെഞ്ചുകളിലൊന്നില്‍ ഇരുന്ന് യാതൊരു ആഡംബരങ്ങളുമില്ലാതെ ‘ How Great Thou Art’ (ദൈവമേ നീ എത്ര വലിയവന്‍) എന്ന ഗാനം ഓബ്രി ആലപിച്ചു.