We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
26/07/2023
കൊച്ചി: മണിപ്പുരിലെ ക്രൈസ്തവപീഡനം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു ചെറുപുഷ്പ മിഷൻ ലീഗ്. കഴിഞ്ഞ മൂന്നുമാസക്കാലമായി അത്യന്തം ക്രൂരവും നിന്ദ്യവുമായ ആൾക്കൂട്ട പീഡനങ്ങളും കൊലപാതകങ്ങളുമാണ് മണിപ്പുരിൽ അരങ്ങേറുന്നത്.
ഓരോ ദിവസവും ആൾക്കൂട്ട ക്രൂരത വർധിച്ചു വന്നിട്ടും സംസ്ഥാന- കേന്ദ്ര സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല കലാപകാരികളുടെ പക്ഷം ചേർന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന മതസൗഹാർദവും ജീവിക്കുവാനുള്ള മനുഷ്യന്റെ അവകാശവും ഏതു മതത്തിൽ വിശ്വസിക്കാനും ജീവിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണ് മണിപ്പുരിൽ നടക്കുന്നത്.
രാജ്യത്തെ നിയമവ്യവസ്ഥയെ പോലും നിഷ്പ്രഭമാക്കി പട്ടാപ്പകൽ പോലും നടക്കുന്ന ആൾക്കൂട്ട പീഡന- കൊലപാതകങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണിപ്പുരിൽ ക്രൈസ്തവർക്കെതിരേയുള്ള ആസൂത്രിത കലാപമാണു നടക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ഡേവിസ് വല്ലൂരാൻ, ബിനോയി പള്ളിപ്പറമ്പിൽ, വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് ,സിസ്റ്റർ ലിസ്നി എസ്ഡി, ജിന്റോ തകിടിയേൽ, രഞ്ജിത്ത് മുതുപ്ലാക്കൽ, സോയി ദേവസ്യ എന്നിവർ പ്രസംഗിച്ചു.