x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

23/06/2026

‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭ ലോകമെമ്പാടും ഈ സമാഹരണം നടത്തുന്നത്.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പയോടുള്ള കൂട്ടായ്മയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനായി വിശ്വാസികള്‍ നല്‍കുന്ന സംഭാവനയാണ്് പീറ്റേഴ്‌സ് പെന്‍സ്. ഇത് ചെറിയൊരു തുകയാണെങ്കില്‍ പോലും, സഭയോടുള്ള കൂട്ടായ്മയുടെയും ലോകമെമ്പാടുമുള്ള ദരിദ്രരോടുള്ള കരുതലിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രധാനമായും രണ്ട് ലക്ഷ്യങ്ങള്‍ക്കാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനകള്‍ വിനിയോഗിക്കുന്നത്. മാര്‍പാപ്പയുടെ ആഗോള ദൗത്യങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ആദ്യത്തേത്. ലോകമെമ്പാടുമുള്ള സുവിശേഷ പ്രഘോഷണം, മാനവിക വികസനം, വിദ്യാഭ്യാസം, സമാധാനം, സഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വത്തിക്കാന്റെ  നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത് കൂടാതെ വത്തിക്കാന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ ബാധിച്ച ജനവിഭാഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 28-നാണ് പ്രധാന സംഭാവന ശേഖരണമെങ്കിലും എങ്കിലും വിശ്വാസികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടല്‍ വഴി എപ്പോഴും സംഭാവനകള്‍ നല്‍കാവുന്നതാണ്.

 

Related Updates


east