x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

03/03/2023

ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി ഭാഷയിൽ സന്ധ്യാപ്രാർത്ഥന നടത്തി

ഓക്സ്ഫോർഡ്: ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ ആദരിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോമലബാർ ക്രമത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പ്യൻ ഹോളിൽവച്ച് ഫെബ്രുവരി 28, ചൊവ്വാഴ്ച സുറിയാനി ഭാഷയിൽ റംശായും (സന്ധ്യാപ്രാർത്ഥന) തുടർന്ന് സ്‌നേഹവിരുന്നും സംഘടിക്കപ്പെട്ടു. ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ആയ ഫാദർ നിക്കോളാസ് എസ്സ്. ജെയുടെ പ്രത്യേക ക്ഷണപ്രകാരം വിശിഷ്‌ടാഥിതിയായി ഈ ചടങ്ങിൽ സംബന്ധിച്ച മാർ ജോസഫ് സ്രാമ്പിക്കൽ സുറിയാനിയിലുള്ള റംശാക്ക് മുഖ്യകാർമികത്വം വഹിച്ചു.

ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യയുടെ ഭാഗമായിരുന്ന ന്യൂ-ഡൽഹി നഗരവും ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ഭവനവും രൂപകൽപ്പന ചെയ്ത എഡ്വിൻ ലച്ചിയൻസ് എന്ന പ്രശസ്ത ബ്രിട്ടീഷ് എൻജിനീയർ നിർമ്മിച്ച ക്യാമ്പ്യൻ ഹോളിലെ മിശിഹാ രാജാവിന്‍റെ നാമത്തിലുള്ള ചാപ്പലിൽവെച്ചാണ് സുറിയാനിയിലുള്ള ഈ സന്ധ്യാപ്രാർത്ഥന നടന്നത്. പ്രാർത്ഥനക്ക് ശേഷം പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് വായിച്ചു.

Related Updates


east