We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
21/09/2023
സീറോമലബാർസഭയുടെ സാമൂഹ്യ പ്രേഷിത പ്രവർത്തന വിഭാഗമായ സ്പന്ദൻ്റെ പുതിയ ചെയർമാനായി രാജ്ക്കോട്ട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് ചിറ്റൂപ്പറമ്പിലിനെ മേജർ ആർച്ച്ബിഷപ് നിയമിച്ചു. ഇടുക്കി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ, പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവരാണ് പുതിയ വൈസ് ചെയർമാൻമാർ. കഴിഞ്ഞ കാലഘട്ടത്തിൽ ചെയർമാനായി സ്പന്ദനെ നയിച്ച ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിനും വൈസ് ചെയർമാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിനും സ്പന്ദൻ സെക്രട്ടേറിയേറ്റ് കൃതജ്ഞതയർപ്പിച്ചു. സീറോമലബാർസഭയുടെ മുഖമുദ്രയായ പ്രേഷിത ചൈതന്യത്തിലൂന്നി ഭാരതത്തിൽ സാമൂഹ്യ പ്രേഷിത പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുവാനും കാലോചിതമായി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുവാനും പുതിയ ടീമിനാകട്ടെയെന്ന് ആശംസിക്കുന്നു.