We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
04/08/2023
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ SJ ഇന്ന് എത്തിച്ചേർന്നു. അദ്ദേഹത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീറോമലബാർസഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറാൾമാരായ ഫാ. വർഗീസ് പൊട്ടയ്ക്കലും ഫാ. ആന്റണി പെരുമായനും ചേർന്ന് സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ബഹു. സണ്ണി കൊക്കരവാലയിൽ അച്ചനും പൊന്തിഫിക്കൽ ഡെലഗേറ്റിനോടൊപ്പം എത്തിച്ചേർന്നിട്ടുണ്ട്. ഇരുവരും CMI സമർപ്പിതസമൂഹത്തിന്റെ ജനറലേറ്റായ ചാവറ ഹിൽസിൽ താമസിച്ച് ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്.