x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

20/09/2023

The Face of the Faceless: അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു മലയാള സിനിമ

ട്രൈലൈറ്റ് ക്രിയേഷന്‍സിൻ്റെ ബാനറിൽ പ്രൊഫ. ഡോ. ഷെയ്‌സൺ പി. ഔസേപ്പ് സംവിധാനം ചെയ്ത വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം വിവരിക്കുന്ന The Face of the Faceless എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 150ല്‍ പരം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ സിസ്റ്റര്‍ റാണി മരിയയായി 2022ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ് മികച്ച അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. ബേബിച്ചന്‍ ഏര്‍ത്തയില്‍ എഴുതിയ "പുല്ലുവഴിയില്‍ നിന്നും പുണ്യവഴിയിലേയ്ക്ക്," "ഉദയനഗറിലെ സുകൃത താരകം" എന്നീ ഗ്രന്ഥങ്ങളെ അവലംബമാക്കി അനന്തൻ ജയപാലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ രംഗങ്ങളും ശ്രവണസുന്ദരമായ ഗാനങ്ങളും ഉത്തരേന്ത്യയുടെ ഗ്രാമീണഭംഗിയുള്ള ദൃശ്യങ്ങളുമടങ്ങിയ മനോഹരമായ ചലച്ചിത്രാനുഭവമാണ് പ്രേക്ഷകർക്ക് The Face of the Faceless സമ്മാനിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഹൃദയസ്പര്‍ശിയായ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ഈണം പകർന്നിരിക്കുന്നു. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്. ചിത്രയും ഹരിഹരനും കൈലാഷ് ഖേറും ആലപിച്ചിരിക്കുന്ന ഗാനങ്ങൾ കാതുകൾക്ക് ഇമ്പം പകരുന്നവയാണ്. 120ല്‍ പരം സിനിമകളില്‍ പ്രവര്‍ത്തിച്ച രഞ്ചന്‍ എബ്രഹാമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും എഡിറ്ററും. മികച്ച രാജ്യാന്തര ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യം ചിത്രത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നു. ഇതിനോടൊകം പതിനൊന്ന് ഇന്‍റര്‍നാഷണല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ചിത്രം സാന്ദ്ര ഡിസൂസ റാണയാണ് നിർമ്മിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് തിയറ്റുറകളിൽ എത്തിക്കുന്ന The Face of the Faceless നവംബർ 2-ാം വാരത്തിൽ പ്രദർശനമാരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഉത്തരേന്ത്യയിലെ ബിജ്നോര്‍, സാത്‌നാ, ഇന്‍ഡോര്‍ തുടങ്ങിയ മേഖലകളിലെ വിദൂര ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മും പട്ടിണിയും മൂലം ജീവന്‍ നിലനിര്‍ത്താന്‍ കുടിവെള്ളം പോലും മോഷ്ടിക്കേണ്ടിവരുന്ന നിരക്ഷരരായ ഗ്രാമീണര്‍... അവിടെ നിസ്വരും നിസ്സഹായരുമായ പാവപ്പെട്ട കൃഷിക്കാര്‍ ഉപദ്രവിക്കപ്പെടുന്നു. ബാങ്ക് വായ്പകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും പണവും സ്വാധീനവുമുള്ളവര്‍ മാത്രം നേടിയെടുക്കുന്നു. സ്ത്രീകളും പെണ്‍കുട്ടികളും മനുഷ്യരഹിതമായി അവമാനിക്കപ്പെടുന്നു. ഇത്തരം അനീതികള്‍ക്കെതിരെ പോരാടാന്‍ ധീരയായ ഒരു ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി രംഗത്തിറങ്ങുന്നു: സിസ്റ്റര്‍ റാണി മരിയ. ജാതിയും മതവും അവരുടെ 21 വര്‍ഷത്തെ സേവനത്തിന് തടസ്സമായില്ല. എങ്കിലും ആ മനുഷ്യക്കോലങ്ങള്‍ക്കുവേണ്ടി അവള്‍ക്ക് സ്വജീവന്‍ ഹോമിക്കേണ്ടിവന്നു. അനീതിയ്ക്കും അക്രമങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ട് സിസ്റ്റര്‍ റാണി മരിയ ശരമുനയില്‍ പിടഞ്ഞു മരിക്കുന്ന മാടപ്രാവിനെപ്പോലെ നിഷ്ഠൂരമായി വധിക്കപ്പെട്ടു. മതങ്ങള്‍ക്കുപരി മനുഷ്യസമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് പോരാടിയ ഒരു സ്ത്രീരത്നത്തിന്‍റെ, 'ഇന്‍ഡോര്‍ റാണി' എന്ന് അറിയപ്പെടുന്ന ധീര രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ സേവനങ്ങളും സഹനങ്ങളും, 120ല്‍ പരം ഗ്രാമങ്ങളുടെ സമഗ്ര വികസനവും ലക്ഷ്യപ്രാപ്തിയുമെല്ലാം ഈ മഹത്തായ ചലച്ചിത്രത്തില്‍ അനാവരണം ചെയ്യുന്നു.

കൊച്ചിയിൽ പ്രദര്‍ശിപ്പിക്കപ്പെട്ട പ്രീമിയര്‍ ഷോയില്‍ സീറോമലബാർസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവും ക്ഷണിക്കപ്പെട്ട അതിഥികളും സിനിമ കണ്ട് അണിയറപ്രവർത്തകരെ ആശംസകളറിയിച്ചു. ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്ന, ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ ഏവരും കണ്ടിരിക്കേണ്ട മികച്ച സിനിമയാണ് The Face of the Faceless എന്ന് കർദിനാൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭാഷകളായ ഹിന്ദിയിലും മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും വിദേശഭാഷകളായ ഇംഗ്ലീഷ് ഇറ്റാലിയൻ ഫ്രഞ്ച് സ്പാനിഷ് എന്നീ ഭാഷകളിലും അവതരിപ്പിക്കപ്പെടുന്ന ഈ സിനിമ സമൂഹത്തോട് പ്രതിബദ്ധതയും മനുഷ്യത്വവുമുള്ള സകലരും ഏറ്റെടുക്കേണ്ടതാണ്. കണ്ണുനനയാതെ കണ്ടുതീർക്കാനാവാത്ത സിസ്റ്റർ റാണി മരിയായുടെ പച്ചയായ ജീവിതകഥ ചലച്ചിത്ര ആസ്വാദകർക്ക് നവ്യാനുഭവം സമ്മാനിക്കും.

Related Updates


east