We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar30/10/2024
സ്വന്തം ഭൂമി നഷ്ടപെടുന്നവൻ്റെ വേദനയിലും, ഉൽകണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് മാർ ടോണി നീലങ്കാവിൽ. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമി നഷ്ടപെടുന്നവൻ്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവർക്ക് നയിക്കാനും, ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കിൽ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ അതിരൂപത പ്രതിനിധി സംഘം മുനമ്പം സമരഭൂമി സന്ദർശിച്ചപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം . അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, മാതൃ വേദി ഗ്ലോബൽ പ്രസിഡൻ്റ് ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻറ് ഡോ.ജോബി കാക്കശ്ശേരി എന്നിവർ പ്രസംഗിച്ചു. വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ, ഫാ.വർഗ്ഗീസ് കൂത്തൂർ, ഫാ. അനീഷ് കൂത്തൂർ,ഫാ. ലിവിൻ ചൂണ്ടൽ, ഷിൻ്റോ മാത്യു, എൽസി വിൻസെൻ്റ്, കെ സി ഡേവിസ്, എ എ ആൻ്റണി തുടങ്ങിയവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി