We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar03/07/2026
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത സ്ഥാപിതമായതിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാളയം സെന്റ് ജോസഫ്‌സ് ഭദ്രാസന ദൈവാലയത്തില്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നവതി ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
1937 ജൂലൈ 1 -ന് പിയൂസ് പതിനൊന്നാമന്‍ പാപ്പയുടെ ‘ഇന്‍ ഓറ മലബാറിക്കാ’ എന്ന വിജ്ഞാപനത്തിലൂടെ നിലവില്‍ വന്ന തിരുവനന്തപുരം രൂപതയുടെ നാള്‍വഴികള്‍ ദിവ്യബലി മധ്യേ സ്മരിച്ചു. 2004-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അതിരൂപതയായി ഉയര്‍ത്തിയത്. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പ്രേഷിത ദൗത്യം നിര്‍വഹിച്ച് ഒരുമിച്ച് മുന്നേറാന്‍ ബിഷപ് ക്രിസ്തുദാസ് ആഹ്വാനം ചെയ്തു. എമരിറ്റസ് മെത്രാപ്പോലീത്ത ഡോ. സൂസപാക്യം, അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, അതിരൂപതയിലെ മറ്റുവൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി
നവതി ലോഗോയുടെ പ്രകാശന കര്‍മ്മം എമരിറ്റസ് മെത്രാപ്പോലീത്ത ഡോ. സൂസപാക്യം നിര്‍വഹിച്ചു. അതിരൂപതയിലെ സന്യസ്തരും, വൈദിക വിദ്യാര്‍ഥികളും, വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും സന്നിഹിതരായിരുന്നു. കേരളത്തിന്റെ വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത നല്‍കിയ സംഭാവനകള്‍ സ്മരിക്കാനുള്ള അവസരം കൂടെയായി നവതി ആഘോഷങ്ങള്‍ മാറും.. അതിരൂപതയിലെ ഇടവകകളില്‍ ഞായറാഴ്ച പതാക ഉയര്‍ത്തി ഇടവകതല നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.