x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

22/07/2026

ലഹരിക്കെതിരെ ബോധവല്ക്കരണവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്ക്കരണം നടത്തി. ലഹരി മാഫിയായിക്ക് എതിരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധ പരിപാടി സംഘടിപ്പിച്ചത്.

തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് അധ്യക്ഷത വഹിച്ചു.

കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അവബോധ പരിപാടിയോടനുബന്ധിച്ച് നടന്ന ക്ലാസിന് ഏറ്റുമാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ് നേതൃത്വം നല്‍കി.

Related Updates


east