We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
22/07/2023
പുതുപ്പള്ളി: സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തകനായിരുന്നു ഉമ്മന്‍ചാണ്ടിയെന്നു അനുശോചനസന്ദേശത്തില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. മാനവിക മൂല്യങ്ങളായ സത്യം, നീതി, സമത്വം എന്നിവ ആഴത്തില്‍ ഉള്‍ക്കൊണ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ക്രിസ്തീയ വിശ്വാസത്തിന്റെ നന്മകളായ ദയ, ക്ഷമ, സ്നേഹം, സഹനശക്തി എന്നിവ ജീവിതത്തിലൂടെ ഭാരതത്തിനു വേണ്ടി സമര്‍പ്പിച്ചു. പുതുപ്പള്ളി അദ്ദേഹത്തിനു സ്വന്തമായിരുന്നു. എന്നും കുടുംബത്തെ പോലെയായിരുന്നു പുതുപ്പള്ളി. കേരളം മുഴുവന്‍ അദ്ദേഹത്തിനു പുതുപ്പള്ളിയായിരുന്നു. എല്ലാവരെയും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തി എന്ന നിലയില്‍ ഭരണാധികാരി എന്ന നിലയില്‍ ഉത്തമ മാതൃകയാണ്.
കേരളത്തിന്റെ മനസില്‍ എന്നും ഉമ്മന്‍ചാണ്ടി സ്മരണയായി നിലനില്ക്കും. ദൈവത്തെ ആശ്രയിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കാളിയാകുന്ന ഉമ്മന്‍ചാണ്ടിയെ ഓര്‍മിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.