x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

25/04/2026

‘വധശിക്ഷ അംഗീകരിക്കാനാവില്ല’;കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് പാപ്പ

ചിക്കാഗോ: വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് വധശിക്ഷ നിരോധിച്ചതിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ സഭയുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

പൗരന്മാരെ സംരക്ഷിക്കുകയും അതേസമയം തന്നെ കുറ്റവാളിളുടെ വീണ്ടെടുപ്പിന് അവസരമൊരുക്കുയും ചെയ്യുന്ന തടങ്കല്‍ സംവിധാനങ്ങള്‍ വധശിക്ഷയ്ക്ക് ബദലായി പാപ്പ ചൂണ്ടിക്കാണിച്ചു. വധശിക്ഷ കൂടാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനും സാധിക്കും. വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയ പാപ്പ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പോലും അവരുടെ മനുഷ്യനെന്ന നിലയിലുള്ള അന്തസ്സ് നഷ്ടമാകുന്നില്ലെന്ന് ഓര്‍മിപ്പിച്ചു.  

ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ എല്ലാ മനുഷ്യജീവനും പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് എക്കാലത്തും കത്തോലിക്ക സഭ പഠിപ്പിച്ചിരുന്നതെന്ന് പാപ്പ വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമെന്നും ജീവന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയൂ എന്നും പാപ്പ പറഞ്ഞു.

2018 ഓഗസ്റ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ ഒരു സാഹചര്യത്തിലും വധശിക്ഷ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുന്ന ഭേദഗതി വരുത്തിയത്. നേരത്തെ, പ്രതിയുടെ കുറ്റം പൂര്‍ണമായും തെളിയിക്കപ്പെടുകയും സമൂഹത്തെ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ അവസാന മാര്‍ഗമായി അനുവദിച്ചിരുന്നു.

Related Updates


east