x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

23/07/2025

ആയുധങ്ങളുടെ ഉപയോഗം ഉപേക്ഷിക്കണം : പാപ്പാ

കഴിഞ്ഞ പതിനാറ് ദിവസങ്ങൾ തന്റെ വേനൽക്കാല വസതിയായ കാസൽ ഗാന്ധോൾഫോയിൽ കഴിഞ്ഞശേഷം, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലേക്ക് മടങ്ങി.
 

ടിത്സ്യാന കംപിസി,  ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏകദേശം രണ്ടു വാരങ്ങൾ നീണ്ടുനിന്ന തന്റെ വിശ്രമത്തിന് ശേഷം ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ മാസം ഇരുപത്തിരണ്ടാം തീയതി പ്രാദേശിക സമയം വൈകുന്നേരം വത്തിക്കാനിലേക്ക് മടങ്ങി. മടങ്ങുംവഴി, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിശുദ്ധ പിതാവ് മറുപടി നൽകി. പ്രധാനമായും മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.

എല്ലാവരും ആയുധങ്ങൾ  ഉപേക്ഷിക്കാൻ തയ്യാറാവണം, എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങൾ ഉപേക്ഷിക്കാൻ മനസുകാണിക്കണം” എന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ വാക്കുകൾ.

ഗാസ പോലുള്ള യുദ്ധമേഖലകളിലേക്ക് യാത്ര ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് പാപ്പാ വിശദീകരിച്ചു. താൻ വ്യക്തിപരമായി പോകാൻ ആഗ്രഹിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്, പക്ഷേ ഇത് പരിഹാരം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമല്ല എന്ന് പാപ്പാ സൂചിപ്പിച്ചു.

“പലപ്പോഴും, ആയുധക്കച്ചവടത്തിന്റെ മറവിൽ , വ്യക്തികളുടെ  മൂല്യം നിർമ്മാർജ്ജനം ചെയ്തുകൊണ്ട് അവരെ വെറും ഉപകരണങ്ങളായി കാണുന്ന അവസ്ഥ സംജാതമായിരിക്കുന്നുവെന്നു,” അദ്ദേഹം ഊന്നിപ്പറഞ്ഞു.

 “ക്രിസ്ത്യൻ, മുസ്ലീം, തുടങ്ങി എല്ലാ മതവിഭാഗങ്ങളിലെയും ആളുകളുടെയും അന്തസ്സിനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത നാം നിരന്തരം അടിവരയിട്ടു പറയണമെന്നും" പാപ്പാ ആവശ്യപ്പെട്ടു. "നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്, ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്, അതിനാൽ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും" പാപ്പാ എടുത്തുപറഞ്ഞു.

കാസൽ ഗന്ധോൽഫോയിലെ  തന്റെ താമസത്തെക്കുറിച്ചും പാപ്പാ പങ്കുവച്ചു. വിശ്രമ ദിനങ്ങൾ തനിക്ക് വേറിട്ട ഒരു അനുഭവം സമ്മാനിച്ചുവെന്നും, എന്നാൽ വിശ്രമദിനങ്ങളിലും  തന്റെ ജോലികൾ തുടർന്നിരുന്നുവെന്നും പാപ്പാ പറഞ്ഞു.  ചില രാഷ്ട്രത്തലവന്മാരുമായുള്ള ടെലിഫോൺ സംഭാഷണങ്ങൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സഭയുടെ ശബ്ദം ഇപ്പോഴും സമൂഹത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നതിൽ താൻ ദൈവത്തിനു നന്ദി പറയുന്നുവെന്നും,  സമാധാന പ്രക്രിയകൾ തുടരാമെന്ന് ആശംസിക്കുകയും ചെയ്തു.

Related Updates


east