We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
18/08/2023
കൊച്ചി: വേർപിരിയാൻ വെമ്പൽ കൊള്ളുന്ന മനുഷ്യർക്കിടയിൽ ബന്ധങ്ങൾ വിളക്കിച്ചേർക്കാനുള്ള സ്ത്രീകളുടെ കഴിവ് കുടുംബത്തിലും സമൂഹത്തിലുമുള്ള സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കെസിബിസി വിമൻസ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കമ്മീഷൻ സംസ്ഥാന നേതൃക്യാന്പ് പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സിബിസിഐ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഷീജ ഏബ്രഹാം പീടികയിൽ, ആനി ജോസഫ്, ഡോ. കെ.വി. റീത്താമ്മ, ലിസി ജോസ്, മീന റോബർട്ട്, ലീന ജോർജ് , ആൻസി മാത്യു എന്നിവർ പ്രസംഗിച്ചു.