We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
27/07/2023
കാക്കനാട്: കേരളത്തിൽ യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണെന്നും ഇങ്ങനെ പോയാൽ ഭാവിയിൽ കേരളം വയോധികരുടെ നാടായി തീരുമെന്നുള്ള ആശങ്ക പങ്കുവച്ച് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുവാക്കൾക്ക് നാട്ടിൽ തന്നെ നല്ല ജോലിസാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇതിനൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ വച്ച് 2023 ജൂലൈ 26ന് നടന്ന സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ.
പ്രസിഡന്‍റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോയ് തുമ്പശ്ശേരി സ്വാഗതവും ട്രഷറർ ജോർജ് ചാക്കോ നന്ദിയും പറഞ്ഞു. 2023-25 വർഷങ്ങളിലേക്ക് ജേക്കബ് പൈനാടത്ത് (പ്രസിഡന്‍റ് ), തോമസ് ലോനപ്പൻ (ജനറൽ സെക്രട്ടറി), ജോർജ് ചാക്കോ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. സീറോമലബാർസഭ കൂരിയാ ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.