x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

04/07/2026

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250 വര്‍ഷങ്ങള്‍

അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിലൊന്നിന് ജൂലൈ 4-ന് സാക്ഷ്യം വഹിക്കുകയാണ്-സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം അഥവാ ‘സെമിക്വിന്‍സെന്റനിയല്‍.’ 1776 ജൂലൈ 4-ന് ഫിലഡല്‍ഫിയയില്‍ വെച്ച് ചരിത്ര പ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ഒപ്പുവെച്ച തിന്റെ ഓര്‍മ്മപ്പെടുത്തലായ ഈ ദിനം, വെറുമൊരു സ്വാതന്ത്ര്യദിന ആഘോഷത്തിനപ്പുറം രാജ്യത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഭാവിയിലേ ക്കുള്ള കാഴ്ചപ്പാടുകളെയും അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളോടെയാണ് രാജ്യം മുഴുവന്‍ കൊണ്ടാടുന്നത്.

അമേരിക്ക 250

ഈ ചരിത്ര മുഹൂര്‍ത്തം ആഘോഷമാക്കാന്‍ അമേരിക്കയിലുടനീളം മാസങ്ങളായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ രണ്ട് സമാന്തര ദേശീയ കാമ്പെയ്‌നുകള്‍, നൂറുകണക്കിന് സ്മരണാ ര്‍ത്ഥ പരിപാടികള്‍, ചരിത്രപരമായ പ്രദര്‍ശനങ്ങള്‍ എന്നിവയാണ് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 ഡിസംബര്‍ 31-ന് ടൈംസ് സ്‌ക്വയറില്‍ നടന്ന പുതുവത്സ രാഘോഷങ്ങളോടെ ഔദ്യോഗികമായി ആരംഭിച്ച ഈ വാര്‍ഷികാ ഘോഷങ്ങള്‍ 2026-ന്റെ അവസാനം വരെ നീണ്ടു നില്‍ക്കും.

ആഘോഷങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്ന് യു.എസ് കോണ്‍ഗ്രസ് 2016-ല്‍ രൂപീകരിച്ച ഉഭയകക്ഷി സമിതിയായ ‘അമേരിക്ക 250’ ആണ്. യു.എസ് ട്രഷറര്‍ ആയിരുന്ന റോസി റിയോസ് നയിക്കുന്ന ഈ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘350 ഫോര്‍ 250’ എന്ന ലക്ഷ്യത്തോടെ 35 കോടി അമേരിക്കന്‍ ജനതയെയും ഈ ആഘോഷങ്ങളില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, മുന്‍ പ്രഥമ വനിതകളായ ലോറ ബുഷ്, മിഷേല്‍ ഒബാമ എന്നിവരാണ് ഇതിന്റെ സഹ-അധ്യക്ഷന്മാര്‍.

‘അമേരിക്ക 250’ കാമ്പെയ്‌ന് സമാന്തരമായി വൈറ്റ് ഹൗസിന്റെ നേതൃത്വത്തില്‍ ‘ഫ്രീഡം 250’ എന്ന പേരില്‍ മറ്റൊരു പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2025 ജനുവരിയില്‍ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ രൂപീകരിച്ച ‘ടാസ്‌ക് ഫോഴ്സ് 250’ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വൈസ് ചെയര്‍മാനായ ഈ വൈറ്റ് ഹൗസ് സംരംഭം, തനതായ പ്രോഗ്രാമുകളിലൂടെയും വലിയ തോതി ലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

വാര്‍ഷികം വ്യത്യസ്തമായ രീതികളില്‍

രണ്ട് വെവ്വേറെ സംഘടനകള്‍ ഒരേ വാര്‍ഷികം വ്യത്യസ്തമായ രീതികളില്‍ ആഘോഷിക്കു ന്നതിനാല്‍, ഇതിന്റെ ബ്രാന്‍ഡിംഗിലും ലോഗോയിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. ‘അമേരിക്ക 250’ ഉപയോഗിക്കുന്നത് ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള റിബണുകള്‍ ചേര്‍ത്തുവെച്ച് ‘250’ എന്ന് എഴുതിയ ആധുനികമായ ഒരു ലോഗോയാണ്. എന്നാല്‍ ‘ഫ്രീഡം 250’ കാമ്പെയ്ന്‍ പഴയ അമേരിക്കന്‍ പതാകയില്‍ നിന്നുള്ള പ്രചോദന മുള്‍ക്കൊണ്ട് 13 നക്ഷത്രങ്ങളാല്‍ ചുറ്റപ്പെട്ട പരമ്പരാഗത ലോഗോയാണ് ഉപയോഗിക്കുന്നത്. ഈ രണ്ട് ലോഗോകളും കാമ്പെയ്‌നുകളും പൊതുജനങ്ങളില്‍ ചിലപ്പോഴൊക്കെ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെങ്കിലും ആഘോഷങ്ങളുടെ പൊലിമ കൂട്ടാന്‍ ഇത് കാരണമായിട്ടുണ്ട്.

അമേരിക്കാസ് ബ്ലോക്ക് പാര്‍ട്ടി

‘അമേരിക്ക 250’-യുടെ കീഴില്‍ ജൂലൈ 4-ന് രാജ്യവ്യാപകമായി ‘അമേരിക്കാസ് ബ്ലോക്ക് പാര്‍ട്ടി’ സംഘടിപ്പിക്കുന്നുണ്ട്, ഇതിന്റെ പ്രധാന പരിപാടി ലോസ് ആഞ്ചലസിലാണ് നടക്കുക. കൂടാതെ, ജൂലൈ 4-ന് അമേരിക്കയിലെ എല്ലാ ടൈം സോണുക ളിലെയും അര്‍ദ്ധരാത്രിയെ അടയാളപ്പെടുത്തി ക്കൊണ്ട് ടൈംസ് സ്‌ക്വയറില്‍ എട്ട് തവണ ‘ബോള്‍ ഡ്രോപ്പ്’ നടക്കും. ഫിലഡല്‍ഫിയയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹാളില്‍ ‘അമേരിക്കാസ് ടൈം ക്യാപ്‌സൂള്‍’ സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത; ഇത് രാജ്യത്തിന്റെ 500-ാം ജന്മദിനമായ 2276-ല്‍ മാത്രമേ തുറക്കുകയുള്ളൂ.

വൈറ്റ് ഹൗസിന്റെ ‘ഫ്രീഡം 250’ പദ്ധതിക്ക് കീഴില്‍ കായിക-സാംസ്‌കാരിക രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. 32 രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര നേവല്‍ റിവ്യൂവും ‘സെയില്‍4ത് 250’ എന്ന പേരിലുള്ള കപ്പല്‍ പ്രദര്‍ശനവും ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നടക്കും. ഇതിന് പുറമെ വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ നടക്കുന്ന വലിയൊരു മേളയായ ‘ഗ്രേറ്റ് അമേരിക്കന്‍ സ്റ്റേറ്റ് ഫെയര്‍’, നാഷണല്‍ മാളിന് ചുറ്റുമുള്ള ഇന്‍ഡികാര്‍ റേസ്, വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ വെച്ച് നടക്കുന്ന യുഎഫ്‌സി മാര്‍ഷ്യല്‍ ആര്‍ട്സ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും.

മാറ്റുകൂട്ടാന്‍ ലോകകപ്പും

ഈ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ മറ്റൊരു ആഗോള കായിക മാമാങ്കം കൂടിയുണ്ട്. വടക്കേ അമേരിക്ക സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലെ ഫിഫ ലോകകപ്പിന്റെ മത്സരങ്ങള്‍ ജൂലൈ 4-ന് ഫിലഡല്‍ഫിയയിലും ഹൂസ്റ്റണിലും വെച്ച് നടക്കുന്നുണ്ട്. ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ സമിതികളുടെ കീഴിലല്ല ലോകകപ്പ് എങ്കിലും, ചരിത്രപ്രസിദ്ധമായ ഈ ദിനത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത് അന്താരാഷ്ട്രതലത്തില്‍ ആഘോഷങ്ങള്‍ക്ക് വലിയൊരു പശ്ചാത്തലമൊരുക്കുന്നു.

അമേരിക്കയുടെ ഈ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധയാ കര്‍ഷിക്കുന്നുണ്ട്. വാഷിംഗ്ടണുമായി തന്ത്ര പ്രധാന മായ ബന്ധം കൂടുതല്‍ ദൃഢമാകുന്ന ഈ കാല ഘട്ടത്തില്‍ ഇന്ത്യയെ സംബന്ധിച്ചും ഈ ആ ഘോഷങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ലോക ത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളിലൊന്ന് അധിവസിക്കുന്ന അമേരിക്ക യില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ -അമേരിക്കന്‍ വംശജര്‍ പ്രാദേശികമായി നടക്കുന്ന ‘അമേരിക്ക 250’ പരിപാടികളില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും നയതന്ത്രപരവുമായ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

സ്വാതന്ത്ര്യത്തിന്റെ ചരിത്രം

പതിനെട്ടാം നൂറ്റാണ്ടില്‍ വടക്കേ അമേരിക്കയിലെ 13 കോളനികള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. ഈ കോളനികളിലെ ജനങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ മേല്‍ ബ്രിട്ടന്‍ വന്‍തോതില്‍ നികുതികള്‍ ചുമത്തി. ഇതേത്തുടര്‍ന്ന് ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ ബ്രിട്ടനെതിരെ തിരിഞ്ഞു.

അതൃപ്തി പുകഞ്ഞതോടെ 1775-ല്‍ കോളനികളും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ യുദ്ധം ആരംഭിച്ചു. ഇതാണ് ‘അമേരിക്കന്‍ വിപ്ലവം’ എന്നറിയപ്പെടുന്നത്. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, 13 കോളനി കളുടെയും പ്രതിനിധികള്‍ ഫിലഡല്‍ഫിയയില്‍ ഒത്തുകൂടി. തോമസ് ജെഫേഴ്സണ്‍ എന്ന യുവ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഒരു സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കി. മനുഷ്യന്റെ തുല്യത യെയും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഈ രേഖ.

1776 ജൂലൈ 2-ന് തന്നെ ബ്രിട്ടനില്‍ നിന്ന് വേര്‍പെടാനുള്ള പ്രമേയം കോളനികള്‍ പാസാ ക്കിയിരുന്നു. എന്നാല്‍, തോമസ് ജെഫേഴ്സണ്‍ തയ്യാറാക്കിയ ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപന രേഖ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായി അംഗീകരിച്ച് ഒപ്പുവെച്ചത് 1776 ജൂലൈ 4-നായിരുന്നു.

Related Updates


east