We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar24/07/2026
കൊച്ചി: വിശ്വാസം പ്രഘോഷിക്കാന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു). ക്രൈസ്തവര്‍ക്കു നേരേ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നും എഫ്‌സിആര്‍എ ബില്ലിലെ ആശങ്കകള്‍ക്കു പരിഹാരം കാണണമെന്നും എഐസിയു സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
എഐസിയു എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസറി സമിതി ചെയര്‍മാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയോര, തീരദേശ മേഖലകളിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ന്യൂനപക്ഷ മന്ത്രി, വിദേശകാര്യമന്ത്രി എന്നിവര്‍ക്ക് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സംസ്ഥാനസമിതി സമര്‍പ്പിക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം മാര്‍ മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ അല്‍ഫോന്‍സ് പെരേര അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി.ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയില്‍, ആന്റണി തൊമ്മാന, സൈബി അക്കര, ജോസ് ആന്റണി, പ്രഫ. ജെ. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.