x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

25/07/2026

സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ 26ന്

മദര്‍വെല്‍ (സ്‌കോട്ലാന്‍ഡ്): സ്‌കോട്ലാന്‍ഡിലെ ആദ്യ സീറോമലബാര്‍ ദേവാലയത്തിന്റെ കൂദാശ ജൂലൈ 26ന് നടക്കും (First Syro-Malabar Church in Scotland ). മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ അംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ‘സ്വന്തം ദേവാലയം’ 26-ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശീര്‍വദിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയം (മര്‍ത്ത് മറിയം പള്ളി) നൂറില്‍ താഴെവരുന്ന ഒരു പ്രവാസി സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. അടുത്ത കാലംവരെ സ്വന്തമായി ഒരു വൈദികന്‍ പോലുമില്ലാതിരുന്ന ചെറിയ സമൂഹത്തിന് ദേവാലയം സ്വന്തമായിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് നേതൃത്വം നല്‍കിയത് മിഷന്‍ ഡയറക്ടറായ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ (സുനിലച്ചന്‍) ആണ്.

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 2025 ഓഗസ്റ്റില്‍ ഫാ. കൊച്ചുപുരയ്ക്കല്‍ മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മദര്‍വെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന ‘മാര്‍ത്ത് മറിയം പള്ളി’.

സ്‌കോട്ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ദേവാലയ കൂദാശയുടെ ലൈവ് സംപ്രേഷണം ശാലോം ന്യൂസില്‍ ലഭിക്കുന്നതാണ്.

 https://youtu.be/xOXo4sMo

Related Updates


east