We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
24/04/2023
മാനന്തവാടി: കത്തോലിക്കാ കോണ്ഗ്രസ് സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി ചെയ്ത നിസ്തുല സേവനങ്ങൾ എക്കാലവും ജനമനസുകളിൽ നിലനിൽക്കുമെന്നു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരമംഗലം. കത്തോലിക്കാ കോണ്ഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാനന്തവാടി ദ്വാരകയിൽ നടന്ന സമുദായ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട എന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമായി തീർന്നിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
പ്രഫ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ, ഡയറക്ടർ ഫാ.ജീയോ കടവി, ട്രഷറർ ഡോ.ജോബി കാക്കശേരി, ഭാരവാഹികളായ ഡേവീസ് എടക്കളത്തൂർ, ടോമി സെബാസ്റ്റ്യൻ, രാജേഷ് ജോണ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, ഡോ.സി.എം.മാത്യു, ബേബി നെട്ടനാനിയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ആന്റണി മനോജ്, മാതന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ട്കാവിൽ, ഡോ.കെ.പി. സാജു, സെബാസ്റ്റ്യൻ പുരക്കൽ, ജോണ്സണ് തൊഴുത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. സമുദായ സംഗമത്തിന് മുന്നോടിയായി നടന്ന കർഷക പ്രതിഷേധ ജ്വാലയും റാലിയും മാനന്തവാടി രൂപത മാർ ജോസ് പൊരുന്നേടം ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.