x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

05/10/2023

കർദിനാൾ ടോപ്പോ സമർപ്പണത്തിൻ്റെ ഉദാത്ത മാതൃക: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: റാഞ്ചി അതിരൂപതയുടെ മുൻ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ മുൻ പ്രസിഡണ്ടുമായിരുന്ന കർദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ നിര്യാണത്തിൽ സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അനുശോചിച്ചു. തനിക്കു ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഈ വൈദിക മേലധ്യക്ഷൻ സമർപ്പണത്തിൻ്റെ ഉദാത്ത മാതൃകയാണെന്ന് കർദിനാൾ തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

റാഞ്ചി അതിരൂപതയിലെ ചെയിൻപൂർ എന്ന പ്രദേശത്ത് 1939ൽ ജനിച്ച അദ്ദേഹം 1969ൽ വൈദികനായി. റോമിലെ ഉപരിപഠനത്തിനുശേഷം രൂപതയിൽ തിരിച്ചെത്തിയ അദ്ദേഹം ഗോത്രജനതയുടെയും ആദിവാസികളുടെയും ക്ഷേമത്തിനുവേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. 1978ൽ ​ദുംഗ രൂപതയുടെ മെത്രാനായി നിയമിതനായ അദ്ദേഹം 1985ൽ റാഞ്ചി അതിരൂപതയുടെ ആർച്ചുബിഷപ്പായി. 2003ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾ സ്ഥാനം നൽകി അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകി. കത്തോലിക്കാസഭയിൽ ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ ഏഷ്യക്കാരനായ കർദിനാളാണ് അദ്ദേഹം.

എളിമയും ലാളിത്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിൻ്റെ പ്രവർത്തങ്ങൾക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാൻ നേതൃത്വമെടുത്തത് കർദിനാൾ ടോപ്പോ ആയിരുന്നു. ആഴമായ വിശ്വാസത്തിൻ്റെയും പ്രാർത്ഥനയുടെയും മാതൃകയായിരുന്ന കർദിനാൾ ടെലസ്ഫോർ ടോപ്പോ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചു. സമൂഹത്തിൻ്റെ പൊതുനന്മയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്ത കർദിനാൾ ടെലസ്ഫോർ ടോപ്പോയുടെ ജീവിതം എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് കർദിനാൾ ആലഞ്ചേരി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. റോമിൽ നടക്കുന്ന മെത്രാൻ സിനഡിൽ പങ്കെടുക്കുന്നതിനിടയിലാണ് കർദിനാൾ ടോപ്പോയുടെ വേർപാടിൽ കർദിനാൾ ആലഞ്ചേരി തൻ്റെ അനുശോചനമറിയിച്ചത്.

Related Updates


east