We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
02/05/2023
കൊച്ചി: തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന കക്കുകളി നാടകത്തെ ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും വേദികൾ നൽകി കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ.വിവിധ വേദികളിൽ നാടകം അവതരിപ്പിച്ചതിനെത്തുടർന്നു വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നതാണ്. കെസിബിസിയും നാടകാവതരണത്തെ അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഈ നാടകത്തെയും പിന്നണി പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ചിലർ സ്വീകരിക്കുന്നതിനു പിന്നിൽ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുകയാണു ലക്ഷ്യം. സാംസ്കാരിക കേരളത്തിനു കളങ്കമായ ഈ നാടകത്തിന്റെ പ്രദർശനം തടയാൻ സർക്കാർ അടിയന്തരമായി തയാറാകണം. സ്വന്തം ജീവിതാന്തസിൽ അഭിമാനിക്കുകയും നിസ്വാർത്ഥമായി സമൂഹത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിനു കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികൾ ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഒരു വിഭാഗത്തിന് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു
kcbc jagratha commission