We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar24/05/2024
കോട്ടയം: സ്കൂൾ പാഠപുസ്തകത്തിൽ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. ഏഴാം ക്ലാസ് സാമൂഹികശാസത്രം പുതിയ പുസ്തകത്തിൻ്റെ നാലാം അധ്യായത്തിലാണു പ്രമുഖരുടെ നിരയിൽ ചാവറയച്ചനും ഉൾപ്പെട്ടിരിക്കുന്നത്.
ശ്രീ നാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, അയ്യ വൈകുണ്ഠ സ്വാമികൾ, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി, പൊയ്കയിൽ യോഹന്നാൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നീ ക്രമത്തിലാണ് സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിനും മുന്നേ കേരള സമൂഹത്തിൽ സാമുഹിക പരിഷ്കരണത്തിൽ നിർണായക പങ്കുവഹിച്ച ചാവറയച്ചനെ ഈ പട്ടികയിൽ ചേർക്കാത്തതിൽ വ്യാപക (പ്രതിഷേധം ഉയർന്നിരുന്നു.
വിദ്യാഭ്യാസം, അയിത്തോച്ചാടനം, സാഹിത്യം, മാധ്യമപ്രവർത്തനം, ദളിത് ഉന്നമനം തുടങ്ങി വിവിധ തലങ്ങളിൽ നാടിൻ്റെ മുൻനിര നവോത്ഥാന നായകനാണ് സിഎംഐ സന്യാസസമൂഹത്തിൻ്റെ സ്ഥാപകനായ ചാവറയച്ചൻ. മാന്നാനത്ത് സംസ്കൃതപാഠശാല സ്ഥാപിച്ചതും കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടതുമെല്ലാം അദ്ദേഹത്തിൻ്റെ വിലപ്പെട്ട സംഭാവനകളായിരുന്നു.