We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/09/2023
കോട്ടയം: ക്‌നാനായ കത്തോലിക്കാ സമുദായത്തിൻ്റെ വിശ്വാസതീഷ്ണതയും പൈതൃകപരിപാലനവും മഹത്തരവും മാതൃകാപരവുമാണെന്ന് സി.ബി.സി.ഐ. പ്രസിഡന്‍റും തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 113-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതാദിനാഘോഷങ്ങള്‍ കോതനല്ലൂര്‍ തൂവാനിസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയോടൊത്ത് തുടര്‍ന്നും യാത്രചെയ്ത് വിശ്വാസത്തില്‍ അടിയുറച്ചു മുന്നേറുവാന്‍ സമുദായത്തിനു സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിശ്വാസത്തില്‍ അടിയുറച്ച ജീവിതശൈലിയുള്ള ക്‌നാനായക്കാര്‍ യഹൂദക്രൈസ്തവസംസ്‌ക്കാരത്തിൻ്റെ സംവാഹകരാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെയും പൗരോഹിത്യത്തിൻ്റെ സുവര്‍ണ്ണജൂബിലി നിറവിലായിരിക്കുന്ന വൈദികരെയും സമ്മേളനത്തില്‍ ആദരിച്ചു. അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.സി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ റൊമില്‍ഡ, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ലിബിന്‍ പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അതിരൂപതാ പതാക ഉയര്‍ത്തുകയും കൃതജ്ഞതാബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. അതിരൂപതയിലെ സഹായമെത്രാന്മാരും വൈദികരും സഹകാര്‍മ്മികരായി പങ്കെടുത്തു. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പാരിഷ് കൗണ്‍സില്‍ പ്രതിനിധികളും സമുദായസംഘടനാ ഭാരവാഹികളും ഇതര തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുത്തു.