We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
12/07/2023
മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപതയുടെ 60-ാമത് കൗണ്‍സിലും 59-ാമത് വാർഷികവും മൂവാറ്റുപുഴ നെസ്റ്റിൽ നടന്നു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് ഡെണ്‍സണ്‍ ഡൊമിനിക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത, മേഖല, ശാഖ തലങ്ങളിൽനിന്ന് 800ലധികം പേർ പങ്കെടുത്ത സമ്മേളനത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വൈദികരും സന്യസ്തരും സന്നിഹിതരായി.
രൂപത സെക്രട്ടറി ജെറി ജി. അറയ്ക്കൽ 2021-22 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും രൂപതാ ഓർഗനൈസർ കെവിൻ ജോസഫ് 2023-24 വർഷത്തെ മാർഗരേഖയും അവതരിപ്പിച്ചു. ബർലിനിൽ നടന്ന സ്പെഷൽ ഒളിന്പിക്സിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗങ്ങളായ സപർണ ജോയി, ദിവ്യ തങ്കപ്പൻ എന്നിവരെ ബിഷപ് ആദരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കോതമംഗലം രൂപതാ ഭാരവാഹികളായിരുന്നവരെയും യോഗത്തിൽ ആദരിച്ചു.
കോതമംഗലം രൂപതയിലെ കഴിഞ്ഞ പ്രവർത്തന വർഷത്തെ മികച്ച ശാഖകളായി തെരഞ്ഞെടുക്കപ്പെട്ട 27 ഇടവകളെയും മികച്ച മേഖലകളായി തെരഞ്ഞെടുക്കപ്പെട്ട കോതമംഗലം, മൂവാറ്റുപുഴ, കാളിയാർ, ഊന്നുകൽ മേഖലകളെയും അംഗീകാരപത്രം നൽകി ആദരിച്ചു. രൂപതാ ഡയറക്ടർ ഫാ. വർഗീസ് പാറമേൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ഫിലോറാണി, അസിസ്റ്റന്റ് സെക്രട്ടറി ജെഫിൻ നോബിൾ, രൂപതാ ഭാരവാഹികൾ, മേഖലാ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.