x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

23/03/2023

മാർ പവ്വത്തിൽ നിത്യതയിൽ

ചങ്ങനാശേരി. വിശ്വാസിസഹസ്രങ്ങള്‍ സാക്ഷി. പ്രാര്‍ഥനയില്‍ ധന്യമായ അന്തരീക്ഷം. ആത്മിയാചാര്യന്മാരുടെ സാന്നിധ്യം... ഇങ്ങനെ കേരളത്തിൻ്റെ ചെറുപരിഛേദമായി മാറിയ മെത്രാപ്പോലിത്തന്‍ പള്ളി അങ്കണം വികാരവായ്പോടെ തങ്ങളുടെ പ്രിയപ്പെട്ട ഇടയേഷ്ഠനു യാതാമൊഴിയേകി.

ചങ്ങനാശേരി അതിരുപത മുന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിൻ്റെ ഭൗതിക ശരീരം മനസില്‍ തൊടുന്ന ശുശ്രുഷകള്‍ക്കുശേഷം കബറടക്കി. മെത്രാപ്പോലിത്തന്‍ പള്ളിയിലെ മർത്ത്മറിയം കബറിടക്കുപള്ളിയില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു കബറടക്കം. സിറോമലബാര്‍ സഭ, ലത്തിന്‍, സിറോ മലങ്കര റീത്തുകളിലെ ആര്‍ച്ച്ബിഷപ്പുമാരും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും വിശ്വാസിസമുഹവും വലിയ ഇടയനു യാത്രാമൊഴിയേകാന്‍ എത്തിയിരുന്നു.

സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ്‌ സംസ്കാര ശുശ്രൂഷ ആരംഭിച്ചത്‌. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ളീമിസ് കാതോലിക്കബാവ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ്‌ പെരുന്തോട്ടം. മാര്‍ മാത്യു മൂലക്കാട്ടു. കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ഡോ. വര്‍ഗിസ്‌ ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായി വിശുദ്ധ കൂര്‍ബാന അര്‍പ്പിച്ചു.

അമ്പതില്‍പ്പരം ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ഇന്നലെ രാവിലെ 9. 30നു സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ ജോസ്‌ പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ മാത്യൂ അറയ്ക്കല്‍. മാര്‍ ജോര്‍ജ്‌ രാജേന്ദ്രൻ, മാര്‍ തോമസ്‌ പാടിയത്ത്‌, മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

മുന്നാം ഭാഗത്തോടെയാണു വിശുദ്ധ കുര്‍ബാന ആരംഭിച്ചത്‌. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമിസ്‌ കാതോലിക്ക ബാവ, ഡോ. വര്‍ഗിസ്‌ ചക്കാലയ്ക്കല്‍ എന്നിവര്‍ അനുസ്മരണപ്രസംഗം നടത്തി. മാര്‍ തോമസ്‌ പാടിയത്ത്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ അനുശോചനസന്ദേശം വായിച്ചു. തുടര്‍ന്ന് ആഗോള കത്തോലിക്കാ സഭയിലെയും മറ്റ് സഭകളിലെയും മേലധ്യക്ഷമാരുടെയും രാഷ്ട്രീയ ഭരണരംഗത്തുള്ളവരുടെയും അനുശോചന സന്ദേശവും വായിച്ചു. നാലാം ഭാഗത്തോടെ ഭാതികശരിരത്തില്‍ കാർമികന്‍ പുഷ്പമുടി അണിയിച്ചു;

തുടര്‍ന്ന്‌ ദേവാലയത്തോടു മാര്‍ പവ്വത്തില്‍ വിടപറയുന്ന രംഗം വികാരനിർഭരമായിരുന്നു. സഭയോടു വിടചൊല്ലുന്നതിൻ്റെ സൂചനയായി ഭാതികശരിരം അടക്കം ചെയ്ത മഞ്ചം അള്‍ത്താരയിലും ദേവാലയത്തിൻ്റെ ഇരുവശങ്ങളിലും ആനവാതിലിലും മൂട്ടിക്കുന്ന ശുശ്രൂഷയും ഹൃദയങ്ങളെ സ്പര്‍ശിച്ചു.

ഗാര്‍ഡ്‌ ഓഫ്‌ ഓണറിനുശേഷം ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം മാര്‍ പവ്വത്തിലിൻ്റെ ബന്ധുക്കള്‍ കബറടക്കപള്ളിയിലേക്ക്‌ എടുത്തു. ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പവ്വത്തിലിൻ്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ അടക്കം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും മാര്‍ ജോസഫ്‌ പെരുത്തോട്ടവും ഭൗതികശരീരത്തില്‍ ചുംബിച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട പിതാവേ. ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിൻ്റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചുകൊള്ളും. എന്ന കാര്‍മികൻ്റെ പ്രാര്‍ഥനയോടെ അള്‍ത്താരയില്‍ മുന്‍ഗാമികളുടെ കല്ലറകള്‍ക്കരികെ ഭൗതികശരീരം കബറടക്കി.

കടപ്പാട്: ജോൺസൺ വേങ്ങത്തടം (ദീപിക)

Related Updates


east