We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/02/2023
ചാലക്കുടി: അധികാരത്തിന്റെയും തന്നിഷ്ടത്തിന്റെയും ആസക്തികളെ ഇല്ലാതാക്കി ദൈവരാജ്യത്തിന്റെ വക്താക്കളാകണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ. പഞ്ചദിന പോട്ട ദേശീയ ബൈബിൾ കണ്‍വൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുടെ പിന്നിലെ ദൈവഹിതം തിരിച്ചറിയണം. പ്രധാന തീരുമാനങ്ങൾ എടുക്കുന്പോൾ ദൈവഹിതം എന്താണെന്നു വിവേചിച്ച് അറിയണം. എന്നാലേ സന്തോഷവും സമാധാനവും ഉണ്ടാകയുള്ളു. ദൈവഹിതത്തിനെതിരേ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിനു ദോഷമുണ്ടാക്കും. ദൈവേഷ്ടം നിറവേറ്റപ്പെടുന്പോഴാണു കുറവുകൾ നിറവുകളായി മാറുന്നതെന്നും ബിഷപ് തുടർന്നു പറഞ്ഞു.
വിൻസൻഷ്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. ഡെർബിൻ ജോസഫ്, ഫാ. ആന്റണി പയ്യപ്പിള്ളി എന്നിവർ വചനപ്രഘോഷണം നടത്തി.