We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
14/08/2024
ദുരന്തമുണ്ടായ ദിവസം മുതൽ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപതയിലെ സംഘടനകളും സംവിധാനങ്ങളും സജ്ജീവമായി ഇടപ്പെട്ടു തുടങ്ങി; അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഇതു വരെ നടത്തിയ പ്രധാന ഇടപെടലുകൾ
ചൂരൽമല ഇടവക
ദുരന്ത സമയം മുതൽ ആളുകളുടെ സുരക്ഷാകേന്ദ്രമായി മാറി, ദുരിതാശ്വാസ ക്യാമ്പായും, രക്ഷാപ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന ഇടമായും, മാറി. രാത്രിയിൽ തന്നെ അവിടെ ക്ലിനിക്ക് ആരംഭിച്ചു.സർക്കാർ സംവിധനങ്ങളും പൊതു പ്രവർത്തകരും ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങളുടെ ഓഫീസായി മാറിയതും പള്ളിയാണ്.ഭക്ഷണം, വസ്ത്രം എല്ലാം ഒരുക്കി നൽകി. പിന്നീട് കേന്ദ്രസേനകളുടെ, വിശ്രമകേന്ദ്രമായും മാറി. ഇടവക കേന്ദ്രീകരിച്ചുള്ളഎല്ലാ പ്രവർത്തനങ്ങൾക്കും വികാരിഫാ.ജിബിൻ വട്ടുകുളത്തിൽ നേതൃത്വം നല്കി.