We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/09/2023
കോതമംഗലം: അമ്മമാർ സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും മുഖ്യധാരയിലേക്ക് വരണമെന്ന് മാതൃവേദി ഗ്ലോബൽ ഡെലഗേറ്റ് മാർ ജോസ് പുളിക്കൽ പിതാവ് പറഞ്ഞു. സെപ്റ്റംബർ 4,5 തിയതികളിലായി കോതമംഗലം രൂപത പാസ്റ്ററൽ സെന്‍ററായ നെസ്റ്റിൽ നടന്ന സീറോമലബാർ ഗ്ലോബൽ മാതൃവേദി ജനറൽ ബോഡി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥിക്കുന്ന അമ്മമാർ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായിരിക്കണമെന്നും ദൈവം തരുന്ന മക്കളെ ഏറ്റവും വിശുദ്ധിയോടെയും കരുതലോടെയും വളർത്തുവാൻ അമ്മമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 രൂപതകളിൽ നിന്നായി ഇരുന്നൂറോളം അമ്മമാർ പങ്കെടുത്ത സമ്മേളനത്തിൽ സീറോമലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്‍റ് ശ്രീമതി ബീന ജോഷി അദ്ധ്യക്ഷത വഹിച്ചു. മാതൃവേദി ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കൽ സ്വാഗതവും രാമനാഥപുരം രൂപത ഡയറക്ടർ റവ. ഫാ. ടോമി വചനപ്രതിഷ്ഠയും നടത്തി. റവ. ഫാ. റോയി കണ്ണൻചിറ സി.എം.ഐ, ശ്രീമതി ആനി ഇളയിടം എന്നിവർ ക്ലാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ കോതമംഗലം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം രൂപത ഡയറക്ടർ റവ.ഫാ. ജോസ് കിഴക്കയിൽ ജപമാല റാലിക്ക് നേതൃത്വം വഹിച്ചു. മാതൃവേദി ഗ്ലോബൽ ഭാരവാഹികളായ റവ. സി. ജീസാ സി.എം.സി., ശ്രീമതി ആൻസി മാത്യു ചേനോത്ത്, സൗമ്യ സേവ്യർ, ഗ്രേസി ജേക്കബ്, ഡിംബിൾ ജോസ് എന്നിവർ നേതൃത്വം നൽകി.