We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/08/2023
കൊച്ചി: ന്യൂനപക്ഷ ഫണ്ട് തിരിമറിയിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി അനുവദിച്ചിട്ടുള്ള ഫണ്ട് ദുർവിനിയോഗം ചെയ്യുകയും, നീതിരഹിതമായ രീതിയിൽ കോടിക്കണക്കിന് രൂപ അനർഹരുടെ കൈയിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി എത്തുകയും ചെയ്തതു വലിയ നാണക്കേടാണ്.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ട ഫണ്ടാണ് അഴിമതിക്കാരും സ്വജനപക്ഷവാദികളുമായ ചില ഉദ്യോഗസ്ഥരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന ബാങ്കുകളുടെയും നേതൃത്വത്തിൽ ദുർവിനിയോഗം ചെയ്തിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണം. കേന്ദ്ര ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി നിയമനടപടികൾ ഉറപ്പുവരുത്തണം. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഒരേ പോലെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന നേതൃയോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ടെസി ബിജു, മാത്യു കൊല്ലടിക്കോട്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.