We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
21/12/2022
തിരുവനന്തപുരം: എൻസിസി, എൻഎസ്എസ് ക്യാംപുകൾ ക്രിസ്തുമസ് ദിനം ഉൾപ്പെടെയുള്ള ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച കേന്ദ്ര - സംസ്ഥാന ഗവണ്മെൻ്റ് തീരുമാനങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, കെസിബിസി പ്രസിഡൻ്റ് ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി എന്നിവരുമായി ഡിസംബർ 20 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. എൻഎസ്എസ് ക്യാമ്പിന്‍റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ ഉറപ്പുനൽകുകയുണ്ടായി. ക്രൈസ്തവർ വിശ്വാസപരമായി പ്രാധാന്യം കൽപ്പിക്കുന്ന ദിവസങ്ങളിൽ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് കേരളകത്തോലിക്കാ മെത്രാൻ സമിതിയും, കെസിബിസി ജാഗ്രത, വിദ്യാഭ്യാസ കമ്മീഷനുകളും, വിവിധ സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു.