We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
13/09/2024
പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കത്തോലിക്കാ സഭ ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകി വരുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തു വരികയാ ണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാൻ തയ്യാറായ മുഴുവൻ പങ്കാളികളെയും ഉൾപ്പെടുത്തി മാതൃകാപരമായ രീതിയിൽ സമയബന്ധിതമായി പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തിൽ മാനന്തവാടി രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവ് അധ്യക്ഷത വഹിച്ചു. മനുഷ്യ മനസ്സിനെ ഏകോപിപ്പിക്കുന്നതിന് ദുരന്ത മേഖലയിലെ പ്രവർത്തനങ്ങളിലൂടെ സാധിതമായെ ന്നും ഇനിയും എല്ലാവരും ഏകമനസ്സോടെ പ്രവർത്തിക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം, കാത്തലിക് റിലീഫ് സർവ്വീസ് മാനന്തവാടി, ബത്തേരി, കോഴിക്കോട്, താമരശ്ശേരി എന്നീ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങൾ എന്നിവ വഴി ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്ന് പിതാവ് അറിയിച്ചു. യോഗത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്‌ടർ റവ. ഫാ. ജോളി പുത്തൻപുര, കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടിവ് ഡയറക്‌ടർ റവ. ഫാ ജേക്കബ് മാവുങ്കൽ, മാനന്തവാടി രൂപതാ പ്രൊക്യൂറേറ്റർ റവ. ഫാ. ജോസ് കൊച്ചറക്കൽ,കാരിത്താസ് ഇന്ത്യ അസ്സോസിയേറ്റ് ഡയറക്ടർ റവ. ഫാ.ആന്റണി ഫെർണാണ്ടസ്, കാത്തലിക് റിലീഫ് സർവ്വീസ് സൗത്ത് ഇന്ത്യ ഹെഡ് ഓഫ് ഓപ്പറേഷൻസ് ജോമി ജോസഫ്, കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ . വി ആർ ഹരിദാസ്, കാത്തലിക് റിലീഫ് സർവ്വീസ് ടെക്നിക്കൽ കൺസൾട്ടന്റ് എം. അരുളപ്പ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സി ക്യൂട്ടിവ് ഡയറക്‌ടർ റവ.ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രെയസ് ബത്തേരി എക്സിക്യൂട്ടിവ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലുങ്കൽ, ജീവന എക്സിക്യൂട്ടിവ് ഡയറക്ർ റവ. ഫാ. ആൽബർട്ട് വി സി , സെന്റര് ഫോർ ഓവർ ഓൾ ഡെവലപ്പ്മെന്റ് താമരശ്ശേരി ഡയറക്ടർ റവ. ഫാ. സായി പാറൻ കുളങ്ങര, കേരള സോഷ്യൽ സർവ്വീസ് ഫോറം ടീം ലീഡർ കെ ഡി ജോസഫ്, കാരിത്താസ് സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, ഫിനാൻസ് ഓഫീസർ നിക്സൺ മാത്യു, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി എ ജോസ്, ശ്രെയസ് പ്രോഗ്രാം ഓഫീസർ ഷാജി കെ വി, ജീവന പ്രോഗ്രാം ഓഫീസർ പി വിനീത, ഡി ഒ ഡി താമരശ്ശേരി പ്രോഗ്രാം ഓഫീസർ സിദ്ധാർഥ് എസ് നാഥ് എന്നിവർ സംസാരിച്ചു.