We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
27/06/2023
മാനന്തവാടി: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് ചേർന്ന് നിന്നുകൊണ്ടും, കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ലഹരി വിമുക്ത യൗവ്വനം എന്ന ഉപവിഷയത്തെ അടിസ്ഥാനമാക്കിയും, ജൂൺ 25 മുതൽ ജൂലൈ 25 വരെയുള്ള ഒരു മാസം, കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയ്ൻ രൂപതാതല ഉദ്ഘാടനം, കെ.സി.വൈ.എം ദ്വാരക മേഖലയുടെ ആതിഥേയത്വത്തിൽ മൊതക്കര യൂണിറ്റിൽവെച്ച് നടത്തപ്പെട്ടു. ഇടവക കൈക്കാരൻ ശ്രീ.ജോസ് തേക്കനാൽ സ്വാഗതം ആശംസിക്കുകയും, കെ.സി വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീ.ജോയൽ തേക്കനാൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു. യൂണിറ്റ് അംഗം ശ്രീ. അരുൺ മറ്റത്തിൽ നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. രൂപത ജനറൽ സെക്രട്ടറി ശ്രീ അഭിനന്ദ് കൊച്ചുമലയിൽ, ട്രഷറർ ശ്രീ. ബിബിൻ പിലാപ്പിള്ളിൽ , ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, ദ്വാരക മേഖല പ്രസിഡന്റ് ശ്രീ.അജയ് മുണ്ടയ്ക്കൽ, യൂണിറ്റ് ഭാരവാഹികൾ ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.