We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
16/09/2022
കാക്കനാട്: സീറോമല ാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍
പത്തുദിവസം നീണ്ടുനില്‍ക്കുന്ന യുവവൈദികര്‍ക്കായുള്ള തുടര്‍പരിശീലനപരിപാടികള്‍മേജ
ര്‍ ആര്‍ച്ച് ിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടെ
ശുശ്രൂഷകള്‍ കാലഘട്ടത്തിനനുസൃതമായ രീതിയില്‍ ക്രമപ്പെടുത്തുന്നതിന്‍റെ ആവശ്യ
കതയെകുറിച്ച് മേജര്‍ ആര്‍ച്ച് ിഷപ് ഉദ്ഘാടനപ്രസംഗത്തില്‍ ഊന്നിപറഞ്ഞു. എല്ലാ ശുശ്രൂഷ
കളും പ്രേക്ഷിത ആഭിമുഖ്യത്തില്‍ ഏറ്റെടുക്കണമെന്നും അവയിലൂടെ സുവിശേഷവത്കര
ണം തീക്ഷണതയോടെ തുടരണമെന്നും, അല്ലെങ്കില്‍ വൈദികശുശ്രൂഷകള്‍ അപ്രസക്തമാ
കുമെന്നും കര്‍ദിനാള്‍ യുവവൈദികരെ ഓര്‍മ്മപ്പെടുത്തി.
വൈദികര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തുടര്‍പരിശീലനപ
രിപാടിയില്‍ വിവിധ രൂപതകളില്‍നിന്നുള്ള നാല്‍പതോളം യുവവൈദികര്‍ പങ്കെടുക്കു
ന്നുണ്ട്. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഫാ. ജോജി
കല്ലിങ്ങല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.