We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
02/08/2023
മാനന്തവാടി : മികച്ച മാതൃ - ശിശു സൗഹൃദ ആശുപത്രികൾക്കുള്ള അംഗീകാരം മാനന്തവാടി സെന്‍റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ കരസ്ഥമാക്കി. ഇന്ന് (02/08/23 ബുധനാഴ്ച) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിൽ നിന്നും ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ . മനോജ് കവലക്കാടൻ , ഓപ്പറേഷൻ മാനേജർ ലിജോ ചെറിയാൻ, CNO സി. ലിയാ ടോം SABS, സി. സോണിയ CMC എന്നവർ ഹോസ്പ്പിറിലിനു വേണ്ടി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സംസ്ഥാനത്തെ 44 ഹോസ്പിറ്റലുകളാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കെപ്പെട്ടത്. 26.02.2022 ന് ഇതിനുള്ള യോഗ്യത നേടിയ സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ വയനാട് ജില്ലയിൽ ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യത്തെ ഹോസ്പിറ്റലിലാണ് .സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലിന് പുറമേ മാനന്തവാടി മെഡിക്കൽ കോളേജും ഈ അംഗീകാരം സ്വന്തമാക്കിയിട്ടുണ്ട്.
ആശുപത്രികളിൽ അമ്മയ്ക്കും കുഞ്ഞിനും നൽകുന്ന മികച്ച പരിചരണം, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കൽ, അമ്മമാർക്ക് യഥാസമയങ്ങളിൽ നൽകുന്ന കൗൺസിലിംഗ് തുടങ്ങി ദേശീയ ആരോഗ്യ മിഷ്യൻ്റെ 142 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരത്തിന് അർഹമായ ഹോസ്പിറ്റലുകളെ തെരഞ്ഞെടുത്തത്